ദുബായ്;ട്രെയിലര്‍ മോഷണം, പ്രതികള്‍ പിടിയില്‍

നഷ്ടമായ ഓരോ ട്രെയിലറിനും 40,000 ദിര്‍ഹം വില വരും. റാസ് അല്‍ കോറിലെ കടകളില്‍ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ നിന്നാണ് മോഷണം നടത്തിയവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞത്. തുടര്‍ന്ന് ട്രെയിലര്‍ ഉടമയുടെ സഹായത്തോടെ പ്രതികളെപ്പറ്റി മനസിലാക്കാന്‍ പൊലീസിന് കഴിഞ്ഞു. ഇയാളുടെ ഡ്രൈവര്‍ തന്നെയാണ് മോഷണം നടത്തിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാകിസ്താനി ഡ്രൈവറേയും സുഹൃത്തിനേയും കണ്ടെത്തുന്നത്. മോഷ്ടിച്ചതില്‍ ഒരു ട്രെയിലര്‍ സംഘം ഇതിനോടകം തന്നെ വിറ്റു.
മറ്റ് രണ്ട് ട്രെയിലറുകള്‍ പൊലീസിന് കാട്ടിക്കൊടുക്കയും ചെയ്തു. ഒരു ട്രെയിലര്‍ വിറ്റത് അഫ്ഗാനിസ്ഥാന്‍കാരനായ ഒരു മെക്കാനിക്കിനായിരുന്നു. ഷാര്‍ജയില്‍ എത്തിച്ചാണ് ട്രെയിലറിന്‍റെ വില്‍പ്പന നടത്തിയത്. മോഷ്ടിച്ച ട്രെയിലറായിരുന്നു അതെന്ന് അറിയാതെയാണ് വാങ്ങിയതെന്ന് അഫ്ഗാനിസ്ഥാന്‍കാരന്‍ പൊലീസിനോട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസിന്റെ തുടര്‍വാദം ഒക്ടോബര്‍ 31 ന് നടക്കും.












Click it and Unblock the Notifications