പട്ടിയോട് സൗദി യുവാവ് കാട്ടിയ ക്രൂരത, കണ്ണ് നനയിക്കുന്ന വീഡിയോ
റിയാദ്: മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒട്ടേറെ സംഘടനകള്‍ ലോകമെമ്പാടും ഉണ്ട്. എന്നാല്‍ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ക്ക് അന്ത്യമില്ല. ഭക്ഷണത്തിന് വേണ്ടി മൃഗങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ പോലും പ്രതിഷേധം ശക്തമാകുമ്പോഴാണ് സൗദിയല്‍ നിന്നുള്ള ഒരു ക്രൂരത മാധ്യമങ്ങളില്‍ ഇടം നേടുന്നത്.ഒരു പട്ടിയെ തന്റെ വാഹനത്തിന്റെ പിന്നില്‍ കെട്ടിയിട്ട് വാഹനം വേഗത്തില്‍ ഓടിയ്ക്കുന്ന സൗദി യുവാവിന്റെ ക്രൂരതയാണ് മൃഗസ്‌നേഹികളെ വേദനിപ്പിയ്ക്കുന്നത്.
സൗദിയിലാണ് ഇത്തരമൊരു ക്രൂര സംഭവം നടന്നത്. പട്ടിക്കുട്ടിയെ തന്റെ പിക്-അപ് വാനിന്റെ പിന്‍ഭാഗത്ത് ചങ്ങലയില്‍ ബന്ധിച്ച ശേഷം റോഡിലൂടെ വളരെ വേഗത്തില്‍ വാനോടിച്ച് പോകുകയാണ് യുവാവ്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രചരിയ്ക്കുകയാണ്.

വാഹനത്തിന്റെ വേഗം കൂടും തോറും നായ റോഡിലേയ്ക്ക് വീഴുകയും വാഹനം അതിനെയും വലിച്ചിഴച്ച് വളരെ വേഗം മുന്നോട്ട് പോകുന്നതുമാണ് ദൃശ്യങ്ങളില്‍. യുവാവിന്റെ വസ്ത്രധാരണ രീതിയില്‍ നിന്നുമാണ് യുവാവ് സൗദിക്കാരനാണെന്ന അനുമാനത്തില്‍ എത്തുന്നത് . 'സാബ്ഖ്' പത്രമാണ് വാര്‍ത്ത നല്‍കിയിരിയ്ക്കുന്നത്. വീഡിയോ പ്രചരിച്ചതോടെ നായയോട് ക്രൂരത കാട്ടിയ യുവാവിനെതിരെ പ്രതിഷേധം ഉയരുകയാണ് .












Click it and Unblock the Notifications