സൗദിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം
റിയാദ്: സൗദിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സ്‌കൂള്‍ വിട്ട വീട്ടിലേക്ക് പോകുന്ന വഴിയാണ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. പടിഞ്ഞാറന്‍ സൗദിയായ തായ്ഫില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 20 കാരനായ യുവാവാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളെ പോലിസ് അറസ്റ്റ്‌ചെയ്തു. ഇയാളുടെ മകനാണെന്ന വ്യാജേനയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. കുട്ടി വീട്ടിലെത്തിയ ശേഷം പിതാവിനോട് കാര്യങ്ങള്‍ വിവരിക്കുകയായിരുന്നു. സാദ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

്കുട്ടികളെ തട്ടിപോകുന്നത് തടയാന്‍ സൗദി പോലിസ് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ഈ സംഭവം സ്‌കൂള്‍ അധികൃതരും ഏറെ നടുക്കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കും രക്ഷിതാക്കള്‍ക്കും പോലിസ് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications