ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ അമ്മാവന്‍ മണ്ണില്‍ പൂഴ്ത്തി!
റാസല്‍ഖൈമ: ഏതാനും ദിവസങ്ങളായി യുവാവിനെ കാണ്‍മാനില്ല എന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്യേഷണത്തില്‍ യുവാവിന്റെ മ്യതദേഹം കണ്ടെത്തി. റാസല്‍ഖൈമ മരുഭൂമിയില്‍ കുഴിച്ചിട്ട നിലയിലാണ് മ്യതദേഹം പോലീസ് കണ്ടെത്തിയത്.
സംഭവത്തില്‍ യുവാവിന്റെ അമ്മാവനും സുഹ്യത്തും പോലീസിന്റെ പിടിയിലായിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിനിടെ അമിത ഡോസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു വെന്നും നിയമനടപടികള്‍ ഭയന്ന് മ്യതദേഹം കുഴിയെടുത്ത് കുഴിച്ച് മൂടുകയായിരുന്നുവെന്നും പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വിശാലമായ സ്ഥലത്ത് മ്യതദേഹം കണ്ടെത്താന്‍ പോലീസ് പ്രയാസപ്പെട്ടതോടെ ദുബായ് പോലീസിലെ ഡോഗ് സ്വക്വാഡ് എത്തി മ്യതദേഹം കുഴിച്ചിട്ട സ്ഥലം കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications