കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഫ്ത്താര്‍ സമയത്ത് മയക്കുമരുന്ന് വിതരണം; പ്രതിയെ തന്ത്രപരമായി വലയിലാക്കി അബുദാബി പോലിസ്

Google Oneindia Malayalam News

അബൂദബി: റമദാനില്‍ എല്ലാവരും നോമ്പ് തുറക്കുന്ന തിരക്കില്‍ മയക്കു മരുന്ന് വ്യാപാരം നടത്തിവരികയായിരുന്ന വിദേശിയായ അറബ് വംശജനെ അബൂദബി പോലിസ് അറസ്റ്റ് ചെയ്തു. തന്ത്രപരമായ നീക്കത്തിനൊടുവിലാണ് മൈക്രോസ്‌കോപ് എന്ന് പേരിട്ട രഹസ്യ ഓപ്പറേഷനിലൂടെ മധ്യവയസ്‌ക്കനെ പോലിസ് വലയിലാക്കിയത്. എല്ലാവരും നോമ്പ് തുറക്കുന്ന തിരക്കിലായതിനാല്‍ തന്റെ മയക്കു മരുന്ന് വ്യാപാരം പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാളുടെ ധാരണ. പോലിസ് ഉള്‍പ്പെടെയുള്ളവര്‍ നോമ്പ് മുറിക്കുന്നതില്‍ വ്യാപൃതരായിരിക്കുമെന്നതിനാല്‍ നിരീക്ഷണം അത്രശക്തമായിരിക്കില്ല എന്ന് ഇയാള്‍ കരുതി. എന്നാല്‍ ഇയാളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ഇഫ്ത്താര്‍ സമയത്തു തന്നെ ഇയാളെ പോലിസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

arrest

ഇടപാടുകാര്‍ക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്ന് 3000ത്തിലേറെ മയക്കുമരുന്ന് ഗുളികകള്‍ പോലിസ് പിടിച്ചെടുക്കുകയും ചെയ്തു. ഇഫ്ത്താര്‍ സമയത്തെ രഹസ്യ മയക്കുമരുന്ന് വില്‍പ്പനയെ കുറിച്ച് ചെറിയൊരു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലിസ് പ്രതിക്കുവേണ്ടി വലവിരിച്ചത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ അറബ് വംശജനായ മധ്യവയസ്‌ക്കനാണ് ഇതിന് പിന്നിലെന്ന് പോലിസ് കണ്ടെത്തുകയായിരുന്നുവെന്ന് അബൂദബി പോലിസിലെ ഡ്രഗ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ കേണല്‍ താഹിര്‍ ഗരീബ് അല്‍ ദഹേരി അറിയിച്ചു.

ഇഫ്ത്താര്‍ സമയമായതിനാല്‍ പോലിസിന്റെ കണ്ണുവെട്ടിക്കാമെന്നാണ് ഇയാള്‍ കരുതിയതെന്നും ഈ സമയം തെരഞ്ഞെടുക്കാന്‍ ഇതാണ് കാരണമെന്നും പ്രതി പോലിസിനോട് സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. താന്‍ പോലിസ് പിടിയിലാവുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും പ്രതി പറയുകയുണ്ടായി. രാജ്യത്തിന് പുറത്തുള്ള കൂട്ടാളികളുമായി ചേര്‍ന്ന് രാജ്യത്ത് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. മയക്കുമരുന്നുകള്‍ക്ക് പുറമെ വന്‍തോതില്‍ പണവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേസ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണിപ്പോള്‍.

English summary
drug dealers arrested in abudabi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X