ദുബായ്, പൊലീസിനെ തല്ലിയ കുടിയന് പിഴ
ദുബായ്:മദ്യപിച്ച ശേഷം വിമാനത്തില്‍ ബഹളം ഉണ്ടാക്കുകയും യാത്രക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സൗദി യുവാവിന് 4000 ദിര്‍ഹം പിഴ ചുമത്തി. മദ്യ ലഹരിയില്‍ ഒരു പൊലീസുകാരനെ മര്‍ദ്ദിയ്ക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തിരുന്നു യുവാവ്.
സൗദിക്കാരനായ യുവാവാണ് ഫ്‌ളൈദുബായ് വിമാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്. വിമാനത്തില്‍ പ്രശ്‌നം ഉണ്ടാക്കിയ ഇയാളെ പുറത്തിറക്കാവന്‍ ശ്രമിച്ച പൊലീസുകാരനെയാണ് 27 കാരനായ യുവാവ് മര്‍ദ്ദിച്ചത്.

പൊലീസുകാരന്റെ യൂണിഫോം പ്രതി വലിച്ച് കീറി. ഒടുവില്‍ സുരക്ഷ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് ഇയാള്‍ പുറത്തിറക്കുകയും എയര്‍പോര്‍ട്ടിനുള്ളില്‍ ഒരു മുറിയിലിട്ട് പൂട്ടുകയും ചെയ്തു. മുറിയിലിട്ട് പൂട്ടിയ ശേഷവും ഇയാള്‍ അക്രമം തുടര്‍ന്നു. തല ഭിത്തിയിലിടിയ്ക്കുകയും ദേഹത്ത് മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതല്ലെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി.
വിമാനത്തിനുള്ളില്‍ താന്‍ എങ്ങനെയാണ് പെരുമാറിയതെന്ന് തനിയ്ക്ക് ഓര്‍മ്മയില്ലെന്ന് യുവാവ് പറഞ്ഞു. വിമാനത്തിലിരുന്ന തന്നെ പൊലീസ് പിടിച്ച് കൊണ്ട് പോവുകയായിരുന്നെന്ന് ഇയാള്‍ കോടതിയില്‍ മൊഴി നല്‍കി. യുവാവ് മാനസിക രോഗിയാണെന്ന് അച്ഛന്‍ കോടതിയില്‍ മൊഴി നല്‍കി. മദ്യപിച്ചതിനും നാശഷ്ടം വരുത്തിയതിനുമാണ് യുവാവിനെതിരെ 4000 ദിര്‍ഹം പിഴ ചുമത്തിയത്.












Click it and Unblock the Notifications