Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ;മദ്യലഹരിയില്‍ സുഹൃത്തിനെ കൊല്ലാന്‍ ശ്രമം

Blood, Knife
ഷാര്‍ജ: മദ്യത്തിന്റെ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികാരികള്‍ പരിശ്രമിയ്ക്കുമ്പോഴും അത്തരം ശ്രമങ്ങള്‍ക്ക് അപവാദമായി മാറുകയാണ് ഷാര്‍ജയില്‍ നിന്നുള്ള ചില വാര്‍ത്തകള്‍. മദ്യപിച്ച് ലക്കുകെട്ട പാകിസ്താനി സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിച്ചു.. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ബംഗ്ളാദേശി യുവാവിനെയാണ് പാകിസ്താനി കുത്തിയത്.. ഇന്‍ഡസ്ട്രിയല്‍ സോണ്‍ 6 ലാണ് സംഭവം നടക്കുന്നത്.

സംഭവം നടക്കുമ്പോള്‍ രണ്ട് പേരും മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മദ്യലഹരിയില്‍ ഇവര്‍ വഴക്കിടുകയും വഴക്ക് കൊലപാതക ശ്രമത്തില്‍ കലാശിയ്ക്കുകയുമായിരുന്നു.

പരുക്കേറ്റ് ഗുരുതരാവസ്ഥയിലായ ബംഗ്ളാദേശിയെ അല്‍ ഖാസിമി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തെത്തുടര്‍ന്ന് പാകിസ്താനിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും തമ്മില്‍ വഴക്കിടുകയും നിയന്ത്രണം വിട്ട പാകിസ്താനി ബംഗ്ളാദേശിയെ കുത്തിപരുക്കേല്‍പ്പിയ്ക്കുകയുമായിരുന്നെന്ന് പൊലീസിന് മൊഴി നല്‍കി. ഇവരുടെ പേര് വിവരം പുറത്ത് വിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+