കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍മനാര്‍ സെന്റര്‍ ഈദ് ഗാഹ്: അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും

Google Oneindia Malayalam News

ദുബായ്: ഇസ്ലാമിക് അഫയേഴ്‌സിന്റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഒരുക്കുന്ന ഈദ് ഗാഹ് അല്‍ഖൂസ് അല്‍മനാറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പെരുന്നാള്‍ ദിവസം രാവിലെ 6.25ന് അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ മൗലവി അബ്ദുസ്സലാം മോങ്ങം ഈദ് നമസ്‌കാരത്തിന് നേതൃത്വം നല്‍കും. തുടര്‍ന്ന് മലയാളത്തില്‍ ഈദ് ഖുത്വുബ (പ്രഭാഷണം) നടത്തും.

2006ലാണ് മലയാള ഭാഷയില്‍ ഈദ് ഗാഹ് നടത്തുവാന്‍ ദുബായ് ഗവണ്‍മെന്റ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് അനുവാദം നല്‍കിയത്. ഈദ് ഗാഹിലേക്ക് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും ഈദ് ഗാഹില്‍ സ്ത്രീകള്‍ക്ക് മാത്രമായി പ്രത്യേകം സ്ഥല സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വാഹന സൗകര്യം ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.

eid

0522338098 (അല്‍ഖൂസ്), 0556525733 (ദേര), 0558407216 (ഖിസൈസ്), 0505545496 (ബര്‍ദുബൈ), 055 4626765 (കറാമ മസ്ജിദ് ) ഷാര്‍ജ (0551205047) ഈദ് ഗാഹിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അല്‍മനാര്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി. അബ്ദുസ്സമദ് ചെയര്‍മാനും വി.കെ. സകരിയ്യ ജനറല്‍ കണ്‍വീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

മറ്റുഭാരവാഹികള്‍: അബൂബക്കര്‍ സാബീല്‍ , കോയകുട്ടി നൗഷാദ് (വൈസ് ചെയര്‍മാന്‍) മുഹമ്മദ് ഹനീഫ് ഡി.വി.പി, ശിഹാബ് പാനൂര്‍, സൈദൂട്ടി. സി, അശറഫ് മത്തത് (കണ്‍വീനര്‍) അബൂബക്കര്‍ സ്വലാഹി, അബ്ദുറഹീം കോയകുട്ടി, മുഹമ്മദലി പാറക്കടവ് (കോഡിനേറ്റര്‍), അബ്ദുന്നസീര്‍ പി.എ (മീഡിയ), അബ്ദുസ്സമീഹ് (ഇമീഡിയ), മുഹമ്മദ് അലി. ഒ (ടെക്‌നികല്‍), നിസാര്‍ എന്‍.വി (വെന്യൂ), എ.ടി.പി കുഞ്ഞുമുഹമ്മദ് (വളണ്ടിയര്‍), അശ്‌റഫ് നാദല്‍ഷിബ (റെഫ്‌റഷ്‌മെന്റ്), നാസിറുദ്ദീന്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഹാഫിള് അന്‍വാറുല്‍ ഹഖ് സ്വലാഹി (റിലീഫ്). യു.എ.ഇ ഇന്തന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഹുസൈന്‍ കക്കാട,് അബൂബക്കര്‍ സാബീല്‍, മുഹമ്മദ് ഹനീഫ് ഡി.വി.പി, അബൂബക്കര്‍ സ്വലാഹി, കോയകുട്ടി നൗഷാദ് എന്നിവര്‍ സംസാരിച്ചു.

English summary
Dubai: Abdusalam Mongam will guide for Almanar Center Eidgah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X