പ്രവാസ ജീവിതത്തിന് ചെലവേറിയ നഗരങ്ങളില്‍ അബുദാബിയും ദുബായിയും ?
അബുദാബി: ലോകത്ത് പ്രവാസികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരങ്ങളില്‍ ദുബായിയും അബുദാബിയും ഇടംപിടിച്ചു. ചെലവേറിയ ലോകത്തെ 25 രാജ്യങ്ങളുടെ പട്ടികയില്‍ ദുബായ് 21ാം സ്ഥാനത്തും അബുദാബി 25ാം സ്ഥാനത്തുമാണ് ഇടം പിടിച്ചിട്ടുള്ളത്. മെര്സര്സിന്റെ 2016ലെ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍.
2015ല്‍ നടന്ന സര്‍വ്വേയില്‍ അബുദാബി 33ാം സ്ഥാനത്തുണ്ടായിരുന്ന അബുദാബിയ്ക്ക് ലോക റാങ്കില്‍ ഉണ്ടായിട്ടുള്ള ഉയര്‍ച്ചയാണ് ഈ വര്‍ഷത്തെ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. ദുബായിക്കും അബുദാബിക്കും പുറമേ മറ്റ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുടേയും റാങ്ക് ഇത്തവണ ഉയര്‍ന്നിട്ടുണ്ട്. ഈ അമേരിക്കന്‍ ഡോളറുമായി കണക്കാക്കുമ്പോള്‍ ഈ രാജ്യങ്ങളുടെ പണത്തിന്റെ മൂല്യത്തിലും വര്‍ദ്ധനവിന് ഇടയാക്കിയിട്ടുണ്ട്.

പ്രാഥമികമായി ജിസിസി രാജ്യങ്ങളിലുള്‍പ്പെടുന്ന മിഡില്‍ ഈസ്റ്റിലെ പല നഗരങ്ങളും ലോകത്തെ മികച്ച നൂറ് രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. മിഡില്‍ ഈസ്റ്റിലെ മികച്ച മൂന്നാമത്തെ നഗരമായ ബെയ്റൂട്ട് ലോക റാങ്കിംഗില്‍ 44ാം സ്ഥാനത്താണുള്ളത്. എന്നാല്‍ അബുദാബി, ജിദ്ദാ എന്നിവിടങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ കനത്ത വര്‍ദ്ധനവാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളത്.
ജിസിസി രാജ്യങ്ങളായ റിയാദ് 57ാം സ്ഥാനത്തും മനാമ 71 ാംസ്ഥാനത്തുമാണ് ദോഹ 91ാം സ്ഥാനത്തുമാണുള്ളത്. ഓരോ രാജ്യങ്ങളിലെയും പ്രതിദിന വരുന്ന ഭക്ഷണം, വസ്ത്രം, ഗതാഗതം, വാടക എന്നിവയുടെ ചെലവ് കണക്കാക്കിയാണ് സര്‍വ്വേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. എന്നാല്‍ യൂറോപ്പിനെ അപേക്ഷിച്ച് സൗദി അറേബ്യയിലാണ് സാധന സാമഗ്രികള്‍ക്ക് കുറഞ്ഞ വില ഈടാക്കുന്നതെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. പ്രവാസികള്‍ നല്‍കിവരുന്ന വാടകത്തുകയാണ് റിയാദിന്റെയും ജിദ്ദയുടേയും റാങ്കിംഗ് ഉയര്‍ത്തിയത്. ഹോങ്കോങ്, ലുവാന, സിങ്കപ്പൂര്‍, സൂറിച്ച്, ടോക്യോ എന്നീ നഗരങ്ങളാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications