അഡ്വ. പി എസ് ശ്രീധരന് പിള്ളയുടെ പുസ്തകങ്ങളുടെ പ്രകാശനം ദുബായില്‍ നടന്നു
ദുബായ്: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും എഴുത്തുകാരനുമായ അഡ്വ. പി എസ് ശ്രീധരന് പിള്ള രചിച്ച 5 പുസ്തകങ്ങളുടെ പ്രകാശനം ദുബായില്‍ നടന്നു. എമിറേറ്റ്സ് മലയാളി കൌണ്‍സിലിന്റെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി കരാമ മുഗള്‍സ് ദര്‍ബാര്‍ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങിലാണ് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തത്. മലങ്കര ഓര്‍ത്തഡോക്സ് സഭ അഹമ്മദാബാദ് ഭദ്രാസന അധിപന് പുളിക്കോട്ടില്‍ ഡോ.
ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപൊലീത്ത മുഖ്യാഥിതി ആയിരുന്നു. ശ്രീധരന് പിള്ളയുടെ പക്ഷഭേതമില്ലാതെ എന്ന 70 - മത്തെ പുസ്തകം ഡോ. ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപൊലീത്ത, വി കെ നാസറിന് നല്‍കിക്കൊണ്ടാണ് പുസ്തകപ്രകാശന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് മര്‍മ്മരങ്ങള്‍, അവിനാഭാവം, ബലൂച്- മോഹാജിര്, ദി ഓതര്‍ വ്യു എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

എഴുത്ത് തനിക്കു എന്നും സംതൃപ്തി നല്‍കുന്നതാണെന്നും മാനസിക പ്രയാസങ്ങള്‍ വരുമ്പോള്‍ വായനയും എഴുത്തും തനിക്കു സാന്ത്വനമാനെന്നും പി എസ് ശ്രീധരന് പിള്ള പറഞ്ഞു. എമിറേറ്റ്സ് മലയാളി കൌണ്‍സില്‍ പ്രസിഡന്റ് ബി പദ്മകുമാര്‍ അധ്യക്ഷനായിരുന്നു. കോണ്‍സുല്‍ സുമതി വാസുദേവ്, ആചാര്യ എം ആര് രാജേഷ്, സായിഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. അഷ്റഫ് താമരശ്ശേരി, മഹിമ ഋഷികേശ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രവീണ്‍ ചന്ദ് സ്വാഗതവും രാധീഷ് നായര്‍ നന്ദിയും പറഞ്ഞു. സുനില്‍ സി തോമസ്, നാസര്‍നന്തി, വൈ എം സി എ ദുബായ് പ്രസിഡന്റ് മനോജ് ജോര്‍ജ് തുടങ്ങിയവരും പ്രസംഗിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications