Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബൈ കൂടുതല്‍ സ്മാര്‍ട്ടിലേക്ക്; താമസകുടിയേറ്റ രേഖകളുടെ നിയമ ഉപദേശം ഇനി മുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും.

ദുബായ്: താമസ രേഖകളുമായി ബന്ധപ്പെട്ട നിയമ ഉപദേശം ഇനി മുതല്‍ ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് ( ദുബൈ എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. GDRFA എന്ന പേരിലുള്ള തങ്ങളുടെ സ്മാര്‍ട്ട് ആപ്പ് വഴിയാണ് ഇത്തരം സേവനം ലഭ്യമാക്കുകയെന്ന് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് അധിക്യതര്‍ അറിയിച്ചു. രാജ്യത്തെ പൗരന്‍മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്ക് പുതിയ ആപ്പ് സേവനം തേടാവുന്നതാണ്. ആദ്യ ഘട്ടത്തില്‍ ഗ്യാരണ്ടി റീഫണ്ടുകള്‍, ഔട്ട് പാസ്, വിസ പുതുക്കല്‍, ക്യാന്‍സല്‍ ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ലീഗല്‍ സര്‍വ്വീസുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമുള്ള നിയമ ഉപദേശങ്ങളുടെ അപേക്ഷ ഇതിലുടെ താമസ കുടിയേറ്റ വകുപ്പിന്റെ നിയമ കാര്യ വിഭാഗത്തിലേക്ക് സമര്‍പ്പിക്കാവുന്നതാണ്.

പേര്, വിലാസം, രാജ്യം, ജനന തിയ്യതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ ലാന്‍ഡ് നമ്പറുകള്‍ ആവശ്യമുള്ള സേവനങ്ങളുടെ പേര്, ഇമെയില്‍ വിലാസം, രേഖളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് അപേക്ഷയില്‍ സമര്‍പ്പിക്കേണ്ടത്. ഇത് ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം. തുടര്‍ന്ന് അപേക്ഷകന് ലഭിക്കുന്ന നിയമോപദേശ നമ്പറും, ജനന തിയതിയും നല്‍കി ആപ്പില്‍ സെര്‍ച്ച് ചെയ്താല്‍ സേവനം ലഭ്യമാകുന്ന രീതിയിലാണ് നടപടി ക്രമങ്ങള്‍. ദുബായിയെ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് സിറ്റി ആക്കി മാറ്റുന്നതിന്റെ ഭാഗമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തുമിന്റെ പ്രഖ്യാപനത്തിന് ചുവടു പിടിച്ച് ജി.ഡി ആര്‍ എഫ് എ ദുബൈ തങ്ങളുടെ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ വഴിയും ടാബ്ലറ്റുകളിലൂടെയും മറ്റും പൊതു ജനങ്ങളില്‍ എത്തിക്കുവാനുള സ്മാര്‍ട്ട് രീതിക്ക് തുടക്കം കുറിച്ചത്. ദുബായിലെ സ്വദേശികള്‍ക്കും സ്ഥിരതാമസക്കാര്‍ക്കും കമ്പനികള്‍ക്കും ഒരെ പോലെ പ്രയോജനപ്പെടുന്ന സ്മാര്‍ട്ട് ആപഌക്കേഷനാണ് ഇത്. ദുബൈ എമിഗ്രേഷന്റെ സേവനങ്ങള്‍ എവിടെ വെച്ചും ഉപഭോക്താവിന് അറിയുവാനും പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്നത് കൊണ്ട് സര്‍വ്വീസ് സെന്റരുകളെ സമീപിക്കാതെ തന്നെ പെതുജനങ്ങള്‍ക്ക് അവരുടെ സമയം, പണം, അദ്ധ്വാനം എന്നിവ ലാഭിക്കുവാനും തൃപ്തികരമായ സേവനം നിര്‍വ്വഹിക്കുവാനും കഴിയുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഗൂഗ്ള്‍ പ്‌ളേ, ആപ്പിള്‍ സ്‌റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്‌റ്റോറുകളില്‍ നിന്ന് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. .

smart

രാജ്യത്ത് താമസ വിസയുള്ളവരുടെ എമിറേറ്റ്‌സ് ഐ ഡി യുടെ വിവരങ്ങളും, ജനന തിയ്യതിയും ആപഌക്കേഷനില്‍ നല്‍കിയാല്‍ ഒരു രഹസ്യ നമ്പര്‍ ഉപഭോക്താവിന് ലഭിക്കും. ഇത് ഉപയോഗിച്ച് ജി ഡി ആര്‍ എഫ് യുടെ സേവനങ്ങളെ കുറിച്ച് അറിയാനും വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും കഴിയും. താമസ വിസയിലുള്ളവര്‍ക്ക് അവരുടെ കുടുംബത്തിന്റെ വിസ ശരിയാക്കുന്നതിനും മറ്റും ഇത് സഹായകരമാകും. കമ്പനികള്‍ക്ക് അവരുടെ തൊഴിലാളികളുടെ വിസ ഇടപാടുകള്‍ നിയന്ത്രിക്കാനും കഴിയും. പ്രവേശനാനുമതി പുതുക്കുന്നതിനും ക്യാന്‍സല്‍ ചെയ്യുന്നതിനൊപ്പം തൊഴില്‍ മന്ത്രാലയത്തിന് പുതിയ അപേക്ഷകള്‍ നല്‍കാനും ഈ ആപഌക്കേഷന്‍ കൊണ്ട് സാധ്യമാകും. സന്ദര്‍ശക വിസയുടെ അനുമതി, ഓണ്‍ അറൈവല്‍ വിസക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള അനുമതിക്കും ഇത് സഹായകരമാകും, ദുബായിലെ സ്ഥാപനങ്ങള്‍ക്ക് വിസയെടുക്കല്‍, വിസ പുതുക്കല്‍, ഒഴിവാക്കല്‍ എന്നീ സേവനങ്ങള്‍ക്ക് ഈ ആപ്പ് പ്രയോജനപ്പെടുത്താം. ആദ്യഘട്ടത്തില്‍ പുറത്തിറക്കിയ ഈ സേവനങ്ങള്‍ക്ക് പുറമെ പെതു ജനങ്ങള്‍ക്ക് സഹായകരമായ നിരവധി സര്‍വ്വീസുകളാണ് നിലവില്‍ വന്നിട്ടുള്ളത്.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സേവന വിഭാഗമായ അമര്‍ സര്‍വിസുകളുടെ നടപടിക്രമങ്ങള്‍, സേവനങ്ങള്‍, സ്വദേശികള്‍, താമസ വിസയുള്ളവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജി സി സി രാജ്യത്തിനിന്നുള്ളവര്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ടുള്ള താമസകുടിയേറ്റ വിവരങ്ങളുടെ വിശദമായ അറിയിപ്പുകളും ഈ ആപ്പില്‍ ലഭ്യമാണ്. .

വിസ സേവനങ്ങളുടെ ഫീസ് ഇനങ്ങളും ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. സ്ഥാപനവുമായി പൊതു ജനങ്ങള്‍ക്ക് ആശയ വിനിമയം നടത്താനുള്ള വിവിധ രീതികളും ഇതില്‍ നിലവിലുണ്ട്. ഈ സ്മാര്‍ട്ട് ആപ്പില്‍ രാജ്യത്തെ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുളള മാര്‍ഗ്ഗവും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ചു പോക്കും സാധ്യമാക്കാം. എയര്‍പോര്‍ട്ടിലുള്ള പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകളിലുടെ സ്മാര്‍ട്ട് ആപ്പ് ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന പ്രൊഫൈല്‍ വിവരങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് സ്വയം പഞ്ചു ചെയ്ത് രാജ്യത്തേക്കുള്ള പ്രവേശനവും തിരിച്ച് പോക്കും സാധ്യമാക്കുന്ന നടപടിയാണ് ഇത്.

വിസ വിവരങ്ങള്‍ (visa inquiry)

വെക്തികളും, കമ്പനികളും അവരുടെ വിസകളുടെ പേരും, വിസ കോഡ്, വര്‍ഷം, സീരിയല്‍ നമ്പര്‍, രാജ്യം, ജനന തിയതി, ആണ്‍/പെണ്‍ വിഭാഗം എന്നീ ഓപ്്ഷനില്‍ വിവരങ്ങള്‍ നല്‍കിയാല്‍ അതിനെ തുടര്‍ന്ന് അവയുടെ വിവരങ്ങള്‍ സമാര്‍ട്ട് ആപ്പില്‍ ലഭ്യമാക്കും രീതിയാണ് ഇത്. ഇത്തരത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി, താമസ വിസയുടെ കാലാവധി, സമര്‍പ്പിച്ച അപേക്ഷയുടെ നിജസ്ഥി , ഇഫോമുകളുടെ നടപടികള്‍,താമസ വിസയുടെ സ്റ്റാറ്റസ് എന്നിവ അറിയാന്‍ സാധിക്കും

അമര്‍ കാര്‍ സര്‍വീസ് (amer car service)

അമര്‍ കാര്‍ സര്‍വ്വീസ് എന്ന് പറയുന്നത് സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ഓഫീസാണ്. സേവനം ആവശ്യമുള്ള ഉപഭോക്താവിന്റെ അരികിലെത്തി താമസ കുടിയേറ്റ നടപടികള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്ന സഞ്ചരിക്കുന്ന എമിഗ്രേഷന്‍ ഓഫിസായാണ് ഇതു അറിയപ്പെടുന്നത്. ഇതിനു മുന്‍കൂട്ടി ആപ്പിലുടെ ആപേക്ഷ നല്‍കാം. പേര്, വിലാസം, എമിരേറ്റ്‌സ്, ലാന്‍ഡ് മൊബൈല്‍ നമ്പറുകള്‍, നടപടികളുടെ എണ്ണം, തിയതി ,ആവശ്യമുള്ള സേവനങ്ങളുടെ പേര് എന്നിവയാണ് ഈ സേവനങ്ങള്‍ക്ക് വേണ്ടി ആപ്പില്‍ സമര്‍പ്പിക്കേണ്ടത്. തുടര്‍ന്ന് അവ പരിശോധിച്ച് അര്‍ഹതയുള്ള അപേക്ഷയില്‍ ദുബൈ താമസ കുടിയേറ്റ വകുപ്പ് പരിഹാരം കാണും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+