എയര്‍ഇന്ത്യ കേരള സര്‍വീസുകള്‍ ഷാര്‍ജയില്‍ നിന്ന്
ദുബായ്: ദുബായ് റണ്‍വേയുടെ നവീകരണം പൂര്‍ത്തിയായി. എയര്‍ ഇന്ത്യയുടെ കേരളത്തിലേയ്‌ക്കുള്ള സര്‍വ്വീസുകള്‍ ഉള്‍പ്പടെ പലതും ഷാര്‍ജയിലേക്ക മാറ്റിയതായി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട് മംഗലാപുരം, ചെന്നൈ സര്‍വ്വീസുകളാണ് ഷാര്‍ജയിലേക്ക് മാറ്റിയത്. എന്നാല്‍ പരമാവധി സര്‍വീസുകളും ദുബായില്‍ തന്നെ നടത്തനാണ് ്‌അധികൃതര്‍ പരിശ്രമിയ്‌ക്കുന്നത്.
എയര്‍ ഇന്ത്യ, എയര്‍ എക്‌സ്‌പ്രസ് എന്നിവയുടെ സര്‍വ്വീസിലാണ് മാറ്റമുല്‌ളതെന്ന് കണ്‍ട്രി മാനേജര്‍ രാംബാബു പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രവാസികള്‍ തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുന്നതെന്ന് കൃത്യമായി മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഞായറാഴ്‌ചകളില്‍ ദുബായില്‍ നിന്ന് പുറപ്പെട്ടിരുന്ന എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‍റെ കോഴിക്കോട്, തിരുവനന്തപുരം, മംഗാലാപുരം വിമാനങ്ങളാണ് ഷാര്‍യിലേക്ക് മാറ്റിയത്. ഐഎക്‌സ്.352 വിമാനമാണ് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്‌ക്ക് പുറപ്പെചുക. ഐഎക്‌സ്.536 വിമാനം തിരുവനന്തപുരത്തേയ്‌ക്കും ഐഎക്‌സ് 388 മംഗലാപുരത്തേയ്‌ക്കും ഷാര്‍ജയില്‍ നിന്ന് യാത്ര ആരംഭിയ്‌ക്കും.
തിരുവനന്തപുരത്ത് നിന്ന് വിമാനം രാവിലെ 9.40നാണ് ഷാര്‍ജയില്‍ എത്തുന്നത്. മറ്റ് വിമാനങ്ങളുടെ സമയക്രമം ഷെ്‌ഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ ചെന്നൈ, ഹൈദരാബാദ് പ്രതിദിന സര്‍വ്വീസുകളും ഷാര്‍ജയിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications