ദുബായ്; അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണകടത്ത്
ദുബായ്: അടിവസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണാഭരണങ്ങളും വിലകൂടിയ വാച്ചുകളും കടത്താന്‍ ശ്രമിച്ച സംഘത്തെ ദുബായ് എയര്‍പോര്‍ട്ട് അധികൃതര്‍ പിടികൂടി. 1.5 കിലോഗ്രം സ്വര്‍ണാഭരണമാണ് സംഘം കടത്താന്‍ ശ്രമിച്ചത്. ജോര്‍ജിയക്കാരായ സംഘമാണ് അറസ്റ്റിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങള്‍.
സുരക്ഷാ പരിശോധനയ്ക്കിടെ സംഘത്തിലൊരാള്‍ പതറുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംഘത്തെ നിരീക്ഷിച്ചത്. മെറ്റല്‍ ഡിക്ടേറ്റര്‍ ബീപ് ചെയ്തതിനെത്തുടര്‍ന്ന് ഇയാളെ മറ്റൊരു മുറിയിലേയ്ക്ക് മാറ്റി. ഇയാളെ പരിശോധിച്ചതില്‍ നിന്നും വിലകൂടിയ വാച്ചുകളും സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ മറ്റ് രണ്ട് പേര്‍ക്കൊപ്പമാണ് എയര്‍പോര്‍ട്ടില്‍ എത്തിയതെന്ന് മനസിലായത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അവരേയും പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ നിന്നും സ്വര്‍ണവും വാച്ചുകളും കണ്ടെടുത്തു. കള്ളക്കടത്തുകാരെ പിടികൂടാന്‍ സഹായിച്ച ഉദ്യോഗസ്ഥരെ എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹമ്മദ് മുഹമ്മദ് ബിന്‍ താനി അഭിനന്ദിച്ചു.












Click it and Unblock the Notifications