ദുബായ് വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരക്കേറിയ എ380 ഹബ്
ദുബായ്: ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ380 ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളമായി ദുബായ് മാറി.
ലണ്ടനിലെ ഹീത്രുവും സിങ്കപ്പൂരിലെ ചാങ്കിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.എയര്‍ലൈന്‍ ഇന്‍ഡ്രസ്റ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തിനാണ് ദുബായ് വിമാനത്താവളം ഒന്നാം സ്ഥാത്ത് എത്തിയത് .

കഴിഞ്ഞവര്‍ഷം 39 സ്ഥലങ്ങളിലേക്കായി 15,098 സര്‍വീസുകളാണ് ദുബായില്‍ നിന്ന് എ380 നടത്തിയത്. മുന്‍വര്‍ഷം ഇത് 26 സ്ഥലങ്ങളിലേക്ക് 10,608 സര്‍വീസായിരുന്നു.
എമിറേറ്റ്‌സും ക്വാണ്ടാസുമാണ് ദുബായില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എ380 സര്‍വീസ് നടത്തുന്നത്. എമിറേറ്റ്‌സിന് മാത്രം 50 എ380 വിമാനങ്ങള്‍ സ്വന്തമായുണ്ട്.












Click it and Unblock the Notifications