കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍മനാര്‍ മദ്രസ്സ ക്ലാസ്സുകള്‍ 17 മുതല്‍ ആരംഭിക്കും

Google Oneindia Malayalam News

ദുബായ്: ദേരയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ബറാഹ അല്‍മനാര്‍ മദ്രസ്സയുടെ 2016/2017 അദ്ധ്യായന വര്‍ഷത്തെ മദ്രസ്സ ക്ലാസ്സുകള്‍ ഈ ആഴ്ച്ച തുടക്കം കുറിക്കും. മലയാളം മീഡിയം മദ്രസ്സ ശനിയാഴ്ച്ചയും ഇംഗ്ലീഷ് മീഡിയം മദ്രസ്സ അടുത്ത വെള്ളിയാഴ്ച്ചയും പുനരാരംഭിക്കും. ആഴ്ച്ചയില്‍ മൂന്ന് ദിവസം നടത്തപ്പെടുന്ന ഈവനിംഗ് മദ്രസ്സ ക്ലാസ്സുകള്‍ ഞായറാഴ്ച്ച മുതല്‍ തുടങ്ങുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

കെ.ജി മുതല്‍ ഏഴാം ക്ലാസ്സ് വരേയും, മുതിര്‍ന്ന കുട്ടികള്‍ക്കായി ടീനേജ് മദ്രസ്സയും അല്‍ മനാര്‍ മദ്രസ്സയുടെ കീഴില്‍ നടന്നുവരുന്നു. കുട്ടികളുടെ ഭാഷ പ്രശ്‌നം പരിഹരിക്കാന്‍ പാഠപുസ്തകങ്ങള്‍ ഇംഗ്ലീഷ് ഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത്.

quran

കുട്ടികള്‍ അല്ലാത്തവര്‍ക്ക് വിശുദ്ധഖുര്‍ആനും ഹദീസും അര്‍ത്ഥ സഹിതം പഠിക്കുന്നതിന് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ ബാച്ചുകളിലായി ക്ലാസ്സുകള്‍ നടന്നു വരുന്നു. ഞായര്‍, വ്യാഴം ദിവസങ്ങളിലായി സ്ത്രീകള്‍ക്കും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പുരുഷന്‍മാര്‍ക്കുമാണ് ക്ലാസ്സുകള്‍ നടന്നുവരുന്നത്.

ദുബായ് ഔഖാഫിന്റെ അനുമതിയോടുകൂടി നായിഫ് റോഡിലുള്ള റാഷിദ് ബ്‌നു ദല്‍മൂഖ് മസ്ജിദില്‍ മലയാളംജുമുഅ: ഖുതുബയും, ഖാലിദ്, അല്‍ഫുതൈം പള്ളികളില്‍ ചൊവ്വാഴ്ച്ചയും വ്യാഴാഴ്ച്ചയും ഇശാനമസ്‌ക്കാരത്തിന് ശേഷം വിശുദ്ധഖുര്‍ ആന്‍ വിശദീകരണ ക്ലാസ്സുകളും, അല്‍ശാബ് സലഫുസ്സ്വാലിഹ് മസ്ജിദില്‍ എല്ലാവെള്ളിയാഴ്ച്ചകളിലും ഖുതുബ പരിഭാഷയും നടന്നു വരുന്നുണ്ട്. കൂടുതല്‍വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക: 042722723

English summary
Dubai: Almanar Madrassa class starts from September 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X