പ്രവാസ ലോകത്തെ നാടന്‍ കലാകാരന്‍മാരെ ആദരിക്കുന്നു...
ദുബായ്: ഒരു പതിറ്റാണ്ട് കാലം പ്രവാസ ലോകത്ത് നാട്ടന്‍ കലാരൂപങ്ങളില്‍ സജീവ സാന്നിദ്ധ്യം അറിയിച്ച ദുബായിലെ എടരിക്കോട്ട് കോല്‍കളി സംഘങ്ങളെ 'മാപ്പിള പെരുമ 2015' എന്ന പരിപാടിയില്‍ ആദരിക്കുന്നു. ആഗസ്റ്റ് രണ്ടാം വാരത്തില്‍ ദുബായില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ കലാ സംസ്‌കാരിക സമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം എ.എ.കെ മുഹമ്മദ് മുസ്തഫ ആലപ്പുഴ കെ എം സി സി പ്രസിഡന്റ് സൈദ് മുഹമ്മദിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. തിരുങ്ങാടി മണ്ഡലം മാപ്പിള കലാ കൂട്ടായിമ ഇത്തരത്തിലുള്ള ആദരവ് സംഘടിപ്പിക്കുന്നത്.
ഇവര്‍ക്ക് ഒപ്പം തന്നെ പ്രവാസ ലോകത്ത് തനത് മാപ്പിളപ്പാട്ടിന്റ പ്രചാര മേഖലയില്‍ സജീവ സാനിദ്ധ്യം അറിയിച്ച പ്രവാസ ഗായകന്‍ യുസഫ് കാരക്കാടിനെയും ആദരിക്കും.സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ 18 വര്‍ഷം കോല്‍ക്കളിയിലും 14 വര്‍ഷം വട്ടപ്പാട്ടിലും ഒന്നാം സ്ഥാനം നേടിയവരാണ് എടരിക്കോട്ടെ കലാക്കരന്മാര്‍. പ്രവാസ ജിവിതത്തോട് ഒപ്പം തന്നെ മാപ്പിള കലാ രൂപങ്ങളുടെ പ്രചാരത്തിന് വേണ്ടി യു എ ഇയില്‍ ഉടനീളം പ്രവര്‍ത്തിച്ചു വരുന്നവരാണ് ഇവര്‍.

തനത് മാപ്പിളപ്പാട്ട്, കോല്‍കളി, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട് തുടങ്ങിയ കലാരൂപങ്ങള്‍ വിവിധ വേദികളില്‍ അവതരിപ്പിക്കുകയും വിവിധ ഇടങ്ങളില്‍ കലാ പരിശീലനങ്ങളും നടത്തി വരുന്ന ഈ സംഘങ്ങള്‍ .കേരള ഫോക്ക് ലോര്‍ അക്കാദമിയുമായി സഹകരിച്ചു ദുബൈ കെ എം സി സി ഇവര്‍ക്ക് വേണ്ടി ഗള്‍ഫ് ലോകത്ത് ആദ്യമായി മാപ്പിള കലാ പരിശിലന സര്‍ട്ടിഫിക്കേഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഗള്‍ഫിലെ വേദികളില്‍ തനത് മാപ്പിളപാട്ട് പാടി അവതരിപ്പിച്ച് മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഗായകനാണ് യുസഫ് കരാക്കാട്. ഗള്‍ഫിലെ ഒട്ടുമിക്ക രാജ്യങ്ങളിലും തനത് മാപ്പിളപ്പാട്ട് അവതരിപ്പിച്ച് വരുന്നുണ്ട് യുസഫ്. ഈ മേഖലയില്‍ മാപ്പിളപ്പാട്ട് ആന്താക്ഷരി ശ്രദ്ധേയമാണ്. മാപ്പിള പെരുമയുടെ പ്രകാശന ചടങ്ങില്‍ സുലൈമാന്‍ വെന്നിയൂര്‍, സൈതലവി, അസീസ് മണമ്മല്‍, റഹ്മത്തുല്ല, സാദിക്ക്, അബ്ദുറഹ്മാന്‍, മഹറുഫ്, ഷറഫു, ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications