Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

ദുബായ്: നാല്പത്തിയഞ്ചാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലാ-സാഹിത്യ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ 4 മുതല്‍ 25 വരെ നടക്കുന്ന വിവിധ മത്സരങ്ങളില്‍ ജില്ലാ തലത്തില്‍ മത്സരാര്‍ത്ഥികള്‍ മാറ്റുരക്കും. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കും വ്യക്തിക്കും ഡിസംബര്‍ രണ്ടിന് നടക്കുന്ന ദേശീയ ദിനാഘോഷ സമാപന പരിപാടിയില്‍ ട്രോഫികള്‍ നല്‍കും.

സ്‌കൂള്‍ കലോത്സവത്തിന്റെ മാന്വല്‍ അനുസരിച്ചു നടത്തുന്ന സര്‍ഗോത്സവം കല-സാഹിത്യ മത്സരങ്ങളില്‍ രചന മത്സരങ്ങള്‍ നവംബര്‍ നാലിന് അല്‍ ബറാഹ കെഎംസിസിയില്‍ നടക്കും. പ്രബന്ധം (മലയാളം, ഇംഗ്ലീഷ് ) ചെറുകഥ, മുദ്രാവാക്യ രചന,വാര്‍ത്ത തയ്യാറാക്കല്‍ മത്സരവും നടക്കും. അന്ന് വൈകീട്ട് 7 മണിക്ക് ഡിബേറ്റ് മത്സരം നടക്കും. നവംബര്‍ 1പത്തിന് ക്വിസ് മത്സരം നടക്കും.

 dubai-city

സ്റ്റേജ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, പ്രസംഗം കവിത, ദേശഭക്തി ഗാനം, അറബി ഗാനാലാപനം, മിമിക്രി,മോണോആക്ട്, വട്ടപാട്ട്, കോല്‍ക്കളി, അറബന മുട്ട്, ദഫ് മുട്ട് മത്സരങ്ങള്‍ നവംബര്‍ 11 നു ഖര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്‌കൂളില്‍ നടക്കും. ഇത്തിസാലാത് അക്കാദമിയില്‍ നവംബര്‍ 18ന് സ്പോര്‍ട്സ് ഗെയിംസ് മത്സരങ്ങള്‍ നടക്കും 17ന് ചെസ്സ് മത്സരവും 25ന് ഖവാനീജ് സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങളും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ഗോത്സവം (സൈനുദീന്‍ ചേലേരി -056 445 0085), സ്പോര്‍ട്സ് ,ഗെയിംസ് (അബ്ദുല്ല ആറങ്ങാടി -0558274226) എന്നീ കണ്‍വീനര്‍മാരുമായി ബന്ധപ്പെടണം ജില്ലാ മാനേജര്‍മാര്‍ മുഖേനയയാണ് പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+