ദുബായിലെ പള്ളികളില്‍ സുരക്ഷ കര്‍ശനമാക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം
ദുബൈ: കുവൈത്തിലും സൗദിയിലും നടന്ന ആക്രമണങ്ങളുടെ പാശ്ചാത്തലത്തില്‍ എമിറേറ്റിലെ പള്ളികളില്‍ മെറ്റല്‍ ഡിറ്റക്ടര്‍ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ദുബൈ ഇസ്ലാമിക കാര്യ വകുപ്പ് വ്യക്തമാക്കി.
സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ ജാഫരിയ ഇസ്ലാമിക് അതോറിറ്റിക്ക് കീഴിലുള്ള ഷിയാ പള്ളിയിലെതാണെന്നും എന്നാല്‍ ദുബൈ ഇസ്ലാമിക കാര്യ വകുപ്പിനു കീഴിലുള്ള പള്ളികള്‍ പതിവു പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും വകുപ്പ് വക്താവ് യൂസുഫ് അല്‍ ഹമ്മാദി വ്യക്തമാക്കി.

പള്ളികളില്‍ സുരക്ഷാ കാമറകള്‍ സ്ഥാപിക്കുന്നതും കവാടങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതായും സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എന്നാല്‍ എമിറേറ്റിലെ ഷിയാ പള്ളികളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
കാരണം ഷിയാ പള്ളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ജി.സി.സി രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടണമെന്ന് അംഗരാജ്യങ്ങളിലെ സുരക്ഷാ മന്ത്രാലയം കഴിഞ്ഞ ദിവസം കുവൈത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications