Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം ഇന്ത്യക്കാരെയും കൊണ്ടേ പോകൂ; ദുബായ് ഡ്യൂട്ടി ഫ്രീയില്‍ വീണ്ടും പ്രവാസി കോടിപതി

ദുബായ്: പ്രവാസി ഇന്ത്യക്കാരെ ഭാഗ്യം തേടിയെത്തുന്ന വാര്‍ത്തകള്‍ അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് അടക്കമുള്ള ഭാഗ്യക്കുറികളാണ് ഇന്ത്യക്കാരെ കോടിപതികളാക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 55 കോടി ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ എട്ട് കോടി അടിച്ചിരിക്കുകയാണ് ഒരു ഇന്ത്യക്കാരന്. ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പിലാണ് 37 കാരനായ ദുബായ് ആസ്ഥാനമായുള്ള ഇന്ത്യന്‍ പ്രവാസി ബുധനാഴ്ച ഒരു ദശലക്ഷം ഡോളര്‍ (8,16,87,850 രൂപ) സമ്മാനമായി നേടി.

1

ഒക്ടോബര്‍ 28ലെ 2543 എന്ന ലക്കി ടിക്കറ്റ് വാങ്ങി നറുക്കെടുപ്പില്‍ വിജയിച്ചത് അലക്സ് വര്‍ഗീസ് എന്ന പ്രവാസി ഇന്ത്യക്കാരനാണ്. കഴിഞ്ഞ 12 വര്‍ഷത്തോളം ദുബായില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അലക്‌സ് വര്‍ഗീസ്. ദുബായിലെ ഓള്‍ കാര്‍ഗോ ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഒമ്പത് സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അലക്‌സ് വര്‍ഗീസ് ടിക്കറ്റ് വാങ്ങിയത്.

2

സമ്മാനം ലഭിച്ച തുക ഇവര്‍ തുല്യമായി പങ്കിടും. ഇത് ആദ്യമായാണ് തന്റെ പേരില്‍ ടിക്കറ്റ് വാങ്ങിയത്. ഇപ്പോള്‍ ഭാഗ്യം തേടി വന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അലക്‌സ് വര്‍ഗീസ് പറഞ്ഞു. 1999ല്‍ മില്ലേനിയം മില്യണയര്‍ നറുക്കെടുപ്പ് ആരംഭിച്ചത്. ഈ ഭാഗ്യ പരീക്ഷണത്തില്‍ ദശലക്ഷം ഡോളര്‍ നേടുന്ന 198-ാമത്തെ ഇന്ത്യക്കാരനാണ് വര്‍ഗീസ്.

3

മില്ലേനിയം മില്യണയര്‍ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നവരില്‍ ഇന്ത്യന്‍ പൗരന്മാരാണ്. അലക്‌സ് വര്‍ഗീസിനെ കൂടാതെ മറ്റ് ചില ഇന്ത്യക്കാര്‍ക്കും സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദുബായില്‍ താമസിക്കുന്ന 41 കാരനായ ജസ്റ്റിന്‍ ജോസിന് ഒരു ബി എം ഡബ്ല്യു കാറാണ് ലഭിച്ചത്. സീരീസ് 1820-ല്‍ 0058 എന്ന ടിക്കറ്റ് നമ്പറുള്ള ടിക്കറ്റ് ജസ്റ്റിന്‍ സ്വന്തമാക്കിയത് ഒക്ടോബര്‍ 22ന് ആണ്.

4

രണ്ട് ബി എം ഡബ്ല്യു ബൈക്ക് കൂടി കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ദുബായില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ ഷിബിന്‍ കെ ജോസ്, ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ പിള്ള വെങ്കട എന്നിവര്‍ക്കാണ് ബി എം ഡബ്ല്യു എഫ് 900 എക്സ്ആര്‍ ബൈക്ക് സമ്മാനമായി ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+