കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; പുസ്തകമേളയ്ക്ക് തുടക്കമായി

Google Oneindia Malayalam News

ദുബായ് :വായനയുടെ ലോകത്തേക്കുള്ള വാതില്‍ തുറന്നു ദുബായ് അല്‍ ബര്‍ഷ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച പുസ്തകമേള സന്ദര്‍ശക പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി. ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് നടത്തുന്ന 'റീഡേഴ്‌സ് വേള്‍ഡ്'' എന്ന സംരംഭത്തിന്റെ ഭാഗമായാണ് പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് തുടങ്ങി വിവിധ ഭാഷകളിലുള്ള വ്യത്യസ്ത തരത്തില്‍ പെടുന്ന പതിനായിരത്തോളം പുസ്തകങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

വായനവര്‍ഷാഘോഷത്തിന്റെ ഭാഗമായി യു എ ഇ ലെ ലുലു ഹൈപ്പര്‍മാര്‍ക്കിന്റെ വിവിധ ശാഖകളില്‍ ലുലു ഗ്രൂപ്പും ഡിസി ബുക്സും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ നിരവധി പുസ്തകമേളകള്‍ സംഘടിപ്പിച്ചിരുന്നു. പുസ്തകമേളയുടെ ഭാഗമായി സാഹിത്യ സംഗമം, ചര്‍ച്ചകള്‍, പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖവും നടക്കുന്നതായിരിക്കും.

bookfest

കൂടാതെ എഴുത്തുകാരുടെ കൈയൊപ്പോടു കൂടിയ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് നേരിട്ട് കൈപ്പറ്റാനുള്ള അവസരങ്ങളും ഉണ്ടാകും. ജൂണ്‍ 3 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകമേള, റമദാന്‍ പ്രമാണിച്ച് രാവിലെ 8 മുതല്‍ രാത്രി 1 മണി വരെ പ്രവര്‍ത്തിക്കുന്നതായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

English summary
Dubai Book festival started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X