കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹസിക ആകാശ കാഴ്ചകളുമായി ലോക എയര്‍ഗെയിംസിന് ദുബായ് വേദിയാകും

Google Oneindia Malayalam News

ദുബായ്: കാഴ്ചക്കാരുടെ ഞെഞ്ചിടിപ്പ് കൂട്ടുന്ന സാഹസിക ആകാശ കാഴ്ചകള്‍ക്കാണ് ഡിസംബറില്‍ ദുബായ് വേദിയാകുന്നത്. ആകാശ മത്സരങ്ങളുടെ ഒളിംമ്പിക്‌സ് എന്നറിയപ്പെടുന്ന ലോക എയര്‍ ഗെയിംസ് ഡിസംബര്‍ ഒന്നുമുതല്‍ 12 വരെയാണ് ദുബായില്‍ അരങ്ങേറുക.

56 രാജ്യങ്ങളില്‍നിന്നായി ഏതാണ്ട് 1200 പേര്‍ ഇതിനകം മേളയുടെ ഭാഗമാകാന്‍ ഒരുങ്ങി കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ സാഹസികര്‍ കൂടി മേളയില്‍ സാന്നിധ്യം ഉറപ്പിക്കുമെന്നും സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

air-game

ദുബായ് കിരീടാവകാശിയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂമിന്റെ രക്ഷാകര്‍ത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ആകാശത്ത് അതിരുകള്‍ തീര്‍ത്ത് അവിശ്വസനീയവും സാഹസികതയും നിറഞ്ഞ മത്സരങ്ങള്‍ക്കായിരിക്കും ദുബായിയുടെ ആകാശം സാക്ഷ്യം വഹിക്കുക. വിമാനങ്ങളുടെ മത്സരപ്പറക്കല്‍, പാരഷൂട്ട് ജംപിംങ്, ഹെലികോപ്റ്റര്‍ അഭ്യാസങ്ങള്‍, പാരാ ഗ്ലൈഡര്‍ അഭ്യാസം തുടങ്ങി പട്ടംപറത്തലും റിമോട്ട് വഴി നിയന്ത്രിക്കുന്ന ചെറുവിമാനങ്ങളുടെ മത്സരം വരെ പരിപാടിയില്‍ അരങ്ങേറും.

air-game1

ജുമൈറയിലെ ദുബായ് സ്‌കൈഡൈവായിരിക്കും മത്സരങ്ങളുടെ പ്രധാന വേദി . അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ അംഗീകാരമുള്ള ഇന്റര്‍നാഷണല്‍ എയ്‌റോനോട്ടിക്കല്‍ ഫെഡറേഷനാണ് എയര്‍ഗെയിംസിന്റെ സംഘാടകര്‍. ഇതാദ്യമായാണ് ഒരു അറബ് രാജ്യം മത്സരങ്ങള്‍ക്കയി തെരഞ്ഞെടുക്കുന്നതെന്നും, മികച്ച സംഘാടക പാഠവമാണ് ലോകം ഉറ്റുനോക്കുന്ന ദുബായിയുടെ ആകാശം മത്സരങ്ങള്‍ക്കായി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ ഗ്രാബ്‌സ്‌റ്റോം വ്യക്തമാക്കി.

air-game2

യുഎഇ ദേശീയദിനാഘോഷങ്ങള്‍ക്ക് കൂടുതല്‍ മികവ് പുലര്‍ത്തുന്ന രീതിയിലാണ് പരിപാടികള്‍ കോര്‍ത്തിണക്കിയിരിക്കുന്നതെന്ന് സംഘാടക സമിതി ചെയര്‍മാന്‍ സയീദ് ഹരീബ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അല്‍സൂഫ ബീച്ച്, ജബല്‍ അലി റെയ്‌സ് കോര്‍സ്, മര്‍ഗം ഡെസേര്‍ട്ട്, ദുബായ് മാള്‍ ഐസ് റിങ്ക് എന്നിവയാണ് മറ്റ് വേദികള്‍.

English summary
Dubai bracing up for 'best-ever' Air Games
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X