ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ ബുര്‍ജ് അല്‍ അറബ് തന്നെ!
ദുബായ്: ജുമൈറ ഗ്രൂപ്പിനു കീഴിലുള്ള ബുര്‍ജ് അല്‍ അറബ് ഹോട്ടല്‍ ലോകത്തെ ഏറ്റവും മികച്ച ഹോട്ടല്‍ എന്ന ഖ്യാതി നിലനിര്‍ത്തി. അള്‍ട്രാവല്‍ യാത്ര മാഗസിന്‍ വിനോദ സഞ്ചാരികള്‍ക്കിടയില്‍ നടത്തിയ വോട്ടിംങ്ങിലൂടെയാണ് ഈ സപ്തനക്ഷത്ര ഹോട്ടല്‍ ലോകത്തെ ഒന്നാമനായി തിളങ്ങി നില്‍ക്കുന്നത്.
ജുമൈറ ഗ്രൂപ്പിനു വേണ്ടി പ്രസിഡന്റും ചീഫ് സി.ഇ.ഒ യുമായ ജെറാള്‍ഡ് ലോലസ്, അസി. ഗസ്റ്റ് റിലേഷന്‍ മാനേജര്‍ മെലാനി ബിസ്‌ക് എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാരം സ്വീകരിച്ചു. എക്കാലത്തേക്കുമുള്ള ദുബായിയുടെ പ്രതീകമായിരുന്നു ബുര്‍ജ് അല്‍ അറബ്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി അള്‍ട്ടിമേറ്റ് ലക്ഷ്യറിയുടെ മികച്ച ഹോട്ടലിനുള്ള അവാര്‍ഡും ഈ ആഢംബര ഹോട്ടലിനു തന്നെയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

ആഗോള തലത്തില്‍ ദുബായിയുടെ മനോഹരമായ ചിത്രങ്ങള്‍ക്കിടയില്‍ എന്നും ഒന്നാമനായിരുന്നു ബുര്‍ജ് അല്‍ അറബ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ സപ്തനക്ഷത്ര ഹോട്ടലെന്ന സവിശേഷതയും ഈ നിര്‍മ്മാണ വൈഭവ സമുച്ചയത്തിനാണ്.












Click it and Unblock the Notifications