ദുബായില്‍ വിറ്റഴിയ്ക്കുന്ന ബ്രാന്‍ഡഡ് ഫോണുകളിലേറെയും പഴയ ഫോണുകള്‍, തട്ടിപ്പിനിരയാകുന്നത് മലയാളികള്‍?
ദുബായ്: വിദേശ രാജ്യങ്ങളില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങുന്നത് പലര്‍ക്കും ഏറെയിഷ്ടമുള്ള കാര്യമാണ്. എന്നാല്‍ ദുബായില്‍ നിന്നുള്ള ഒരു വാര്‍ത്ത കേട്ടാല്‍ ഈ ഇഷ്ടമൊക്കെ മാറ്റിവയ്‌ക്കേണ്ടി വരും. പഴയതും ഉപയോഗിച്ചതുമായ മൊബൈല്‍ ഫോണുകള്‍ മിനുക്ക് പണിചെയ്ത് ബ്രാന്‍ഡ് ന്യൂ ഫോണുകളാക്കി ദുബായില്‍ വിറ്റഴിയ്ക്കുന്നു. ഇത്തരത്തില്‍ ഏഴായിരത്തിലധികം യൂസ്ഡ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.
ദുബായ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡിവലപ്‌മെന്റ് (ഡിഇഡി) ആണ് ഹാന്‍ഡ്‌സെറ്റുകള്‍ പിടിച്ചെടുത്തത് . വിപണയില്‍ ഏഴ് മില്യണ്‍ ദിര്‍ഹം വില വരുന്നവയാണ് പിടിച്ചെടുത്ത ഫോണുകള്‍ .

ഉപഭോക്താക്കളെ തട്ടിപ്പിനിരയാക്കുന്ന ഇത്തരം സംഘങ്ങള്‍ ദുബായില്‍ പലയിടത്തുമുണ്ട് . വില്‍ക്കുന്നതും അല്ലാത്തതുമായ പഴയ ഫോണുകള്‍ പുതുക്കി ബ്രാന്‍ഡ് ന്യൂ ഫോണുകളാക്കി വിപണിയിലെത്തിച്ച് വന്‍തുകയ്ക്ക് വിറ്റ് ലാഭം കൊയ്യുകയായിരുന്നു . നയേഫ്, സത്വ എന്നിവിടങ്ങളിലെ 18ല്‍ അധികം മൊബൈല്‍ കടകളില്‍ നടത്തിയെ റെയ്ഡിലും ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട് .
കോപ്പിറൈറ്റ് നിയമങ്ങള്‍ ലംഘിച്ചാണ് വന്‍കിട ബ്രാന്‍ഡുകളുടെ പേരില്‍ ഫോണുകള്‍ പുറത്തിറക്കിയിരുന്നത്. എന്തായാലും ദുബായില്‍ നിന്ന് ഫോണ്‍ വാങ്ങുന്ന പ്രവാസികള്‍ തട്ടിപ്പിനിരയാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കൂ.












Click it and Unblock the Notifications