Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് വാട്ടര്‍ കനാല്‍ രാജ്യത്തിനു സമര്‍പ്പിക്കും

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമാണ് പദ്ധതി നാടിനു സമര്‍പ്പിക്കുന്നത്.

ദുബായ്: വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിച്ചുച്ചാട്ടത്തിന് തുടക്കം കുറിക്കുന്ന ദുബായിയുടെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ക്യത്രിമ വാട്ടര്‍കനാല്‍ ഇന്ന് നാടിന് സമര്‍പ്പിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍മക്തൂമാണ് പദ്ധതി നാടിനു സമര്‍പ്പിക്കുന്നത്.

ശൈഖ് മുഹമ്മദിന്റെ മനസ്സില്‍ ഉദിച്ച പുത്തന്‍ ആശയം സമയബന്ധിതമായി പണി കഴിപ്പിക്കുകയായിരുന്നുവെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്താര്‍ അല്‍തായിര്‍ വ്യക്തമാക്കി. ദുബായിയുടെ വിനോദ ഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം സ്വദേശികളും വിദേശികളും ഏറെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

dxbwatercanal

3.2 കിലോ മീറ്റര്‍ നീളത്തിലാണ് കനാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2013 ല്‍ അംഗീകരിച്ച പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു. ഏതാണ്ട് 200 കോടി ദിര്‍ഹം ചിലവില്‍ നിര്‍മ്മിച്ച പദ്ധതിക്കായി 4600 പേര്‍ ജോലി ചെയ്തു. ബിസിനസ്സ് ബേ മുതല്‍ അറേബ്യന്‍ ഗള്‍ഫ് വരെയുളള ഭാഗങ്ങളെയാണ് കനാല്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നത്.

കനാലിന് ഇരു കരകളിലും കൂറ്റന്‍ കെട്ടിടങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അധിക്രതര്‍ ഒരുക്കുന്നുണ്ട്. പുതിയ നിര്‍മ്മാണത്തിലൂടെ 6.4 മീറ്റര്‍ നീളത്തില്‍ പുതിയ തീരമേഖല ദുബായ്ക്ക് സ്വന്തമായി. വ്യാഴാഴ്ച മുതല്‍ കനാലില്‍ വാട്ടര്‍ ടാക്‌സികളും ഫെറികളും സര്‍വ്വീസ് ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+