Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് ചേംബര്‍ അമ്പതിന്റെ നിറവില്‍

ദുബായ്: നമ്മുടെ ലോകം നമ്മുടെ ഉത്തരവാദിത്തം എന്ന മുദ്രാവാക്യവുമായി സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ബിസിനസ്സ് (സിആര്‍ബി) യുടെ നേത്യത്വത്തില്‍ വിവിധ പരിപാടികള്‍ അരങ്ങേറി. ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സുസ്ഥിര വാരാഘോഷത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ദുബായ് അര്‍മാനി ഹോട്ടലില്‍ നടന്ന പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വിവിധ കമ്പനി മേധാവികളും പങ്കെടുത്തു. ഒക്ടോബര്‍ 18 മുതല്‍ 23 വരെയാണ് സുസ്ഥിര വാരാഘോഷം നടന്നത്. സി.ആര്‍.ബി പ്രവര്‍ത്തനങ്ങള്‍ ബിസിനസ്സിന് എത്രമാത്രം പ്രതീക്ഷകള്‍ നല്‍കുന്നുവെന്ന് തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടും പരിപാടിയില്‍ പ്രകാശനം ചെയ്തു.

dubai-chamber

വിവിധ വിഷയങ്ങളിലുള്ള പ്രഗത്ഭരുടെ ചര്‍ച്ചകളും സെമിനാറുകളും വാരാഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. റോഡ് സുരക്ഷ, ചെറുകിട വന്‍കിട സംരഭകര്‍ക്കുള്ള പുത്തന്‍ ആശയങ്ങള്‍, സുസ്ഥിര ഊര്‍ജം, ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് തൊഴില്‍ മേഖലകളില്‍ ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍, മാലിന്യ നിര്‍മാര്‍ജനം തുടങ്ങി നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+