കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാഹിത്യപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Google Oneindia Malayalam News

ദുബായ്: മാധ്യമ പ്രവര്‍ത്തനവും സര്‍ഗാത്മക പ്രവര്‍ത്തനവും വസ്തുനിഷ്ടമായിരിക്കണമെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് പ്രസിഡന്റ് സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു. ചിരന്തന യു എ ഇ എക്‌സ്‌ചേഞ്ച് സാഹിത്യപുരസ്‌കാരം വിതരണം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തനം ഇന്നത്തെകാലത്ത് വലിയ മാറ്റങ്ങള്‍ക്ക് വിധേയമാണ്. എന്നാല്‍ അതിന്റെ അടിസ്ഥാന തത്വം ആരും മറക്കാന്‍ പാടില്ല. വസ്തുതകളാണ് പ്രധാനം.

സാങ്കല്‍പികമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിംഗ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് സമൂഹത്തിന് ദോശകരമായിത്തീരും. സര്‍ഗാത്മക പ്രവര്‍ത്തനത്തിനും യാഥാര്‍ഥ്യങ്ങളുമായി അല്‍പമെങ്കിലും ബന്ധംവേണം. ജീവിതഗന്ധിയായ കഥകളാണ് കവിതകളാണ് വായനക്കാര്‍ക്ക് പ്രിയപ്പെട്ടത് എന്ന് ഓര്‍ക്കണം, അദ്ദേഹം പറഞ്ഞു. ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം മുന്‍ മന്ത്രി കെ പി നൂറുദ്ദീന്‍, യു എ ഇ കവി ഡോ. ശിഹാബ് ഗാനം എന്നിവര്‍ ഏറ്റുവാങ്ങി.

award

കവി എന്ന നിലയില്‍ ഇന്ത്യയുമായാണ് തനിക്ക് ഏറെ ആത്മബന്ധമുള്ളതെന്നും ശിഹാബ് ഗാനം പറഞ്ഞു. നിരവധി പുരസ്‌കാരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ചിരന്തനയുടെ പുരസ്‌കാരം അതില്‍ പ്രധാനമാണെന്നും ശിഹാബ് ഗാനം പറഞ്ഞു. കെ എം അബ്ബാസ് (ലേഖനം), ശെമി (നോവല്‍), ഹണിഭാസ്‌കരന്‍ (കവിത), മുനവ്വര്‍ വളാഞ്ചേരി (കഥ) എന്നിവരും മുന്‍കാല അവാര്‍ഡ് ജേതാക്കളായ ഹിശാം അബ്ദുല്‍ സലാം, ബശീര്‍ പടിയത്ത്, സി പി അബ്ദുല്‍ മജീദ് എന്നിവരും പുരസ്‌കാരം ഏറ്റുവാങ്ങി. യു എ ഇ എക്‌സ്‌ചേഞ്ച് സി എം ഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ജലീല്‍ പട്ടാമ്പി, വനിത വിനോദ്, ഷീലപോള്‍, വി എം സതീഷ്, രമേശ് പയ്യന്നൂര്‍, സലാം പാപ്പിനിശ്ശേരി, ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Dubai: Chirandana UAE Exchange Literary Awards distributed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X