Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് :കാറിനുള്ളില്‍ അബദ്ധത്തില്‍ ലോക്ക് ചെയ്യപ്പെട്ട കുഞ്ഞിനെ രക്ഷിച്ചു, വീഡിയോ

ദുബായ്: അമ്മയുടെ കാറിനുള്ളില്‍ അബദ്ധത്തില്‍ ലോക്ക് ചെയ്യപ്പെട്ട പിഞ്ച് കുഞ്ഞിനെ ദുബായ് പൊലീസ് രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിയ്ക്കുകയാണ്. കുഞ്ഞിനെ കൃത്യ സമയത്ത് രക്ഷിച്ചതിന് ദുബായ് പൊലീസിന് അഭിനന്ദന പ്രവാഹം.

വിദേശ വനിതയുടെ ഒരു വയസ് പോലും പ്രായമില്ലാത്ത കുഞ്ഞാണ് അബദ്ധത്തില്‍ കാറിനുള്ളില്‍ ലോക്കായത്. കുഞ്ഞിനെ പുറത്തെടുക്കാന്‍ യുവതി നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. വിവരം പൊലീസിനെ അറിയുക്കയായിരുന്നു. പൊലീസിലെ റെസ്‌ക്യൂ സംഘം സ്ഥലത്തെത്തി വാഹനത്തിന്റെ വിന്‍ഡോയുടെ ചെറിയ ഭാഗം തകര്‍ത്ത് ലോക്ക് നീക്കുകയും കുട്ടിയെ കാറിനുള്ളില്‍ നിന്ന് പുറത്തെടുക്കുകയും ചെയ്തു.

Baby

കുഞ്ഞിനെ പുറത്തെടുത്ത് അമ്മയ്ക്ക് കൈമാറി. വാടിത്തളര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടി. പുറത്തെടുത്ത കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. കാറിനുള്ളില്‍ അകപ്പെടുന്ന കുട്ടികള്‍ കടുത്ത് ചൂടില്‍ മരിയ്ക്കുന്ന സംഭവങ്ങള്‍ ദുബായില്‍ പലതവണ ഉണ്ടായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ പരമാവധി ശ്രദ്ധിയ്ക്കണമെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+