കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മങ്കട സി.എച്ച് സെന്ററിനുള്ള ഫണ്ട് കൈമാറി

Google Oneindia Malayalam News

ദുബായ്: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലും മങ്കട താലൂക്ക് ഹോസ്പിറ്റലും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മങ്കട സി.എച്ച് സെന്ററിനുള്ള ദുബായ് കമ്മിറ്റിയുടെ ഫണ്ട് ദുബായ് മങ്കട മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ മുനീര്‍ തയ്യില്‍ മലപ്പുറം ജില്ലാ സെക്രട്ടറി നിഹ്മത്തുള്ള മങ്കടക്ക് കൈമാറി.

മങ്കട സി.എച്ച് സെന്റര്‍ റമദാന്‍ മാസത്തില്‍ മലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളേജിലും മങ്കട താലൂക് ഹോസ്പിറ്റലിലും വരുന്ന നിര്‍ധനരായ രോഗികള്‍ക്ക് നോമ്പ് തുറയും അത്താഴവും കഴിഞ്ഞ മൂന്ന് വര്‍ഷമായി നല്‍കി വരുന്നുണ്ട്. കൂടാതെ മണ്ഡലത്തില്‍ ആംബുലന്‍സ് സര്‍വീസ്, പാവപെട്ട രോഗികള്‍ക്ക് മരുന്ന് വിതരണം, കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം എന്നിവയും നടത്തി വരുന്നു.

mangada

ദുബായ് മങ്കട മണ്ഡലം ജന:സെക്രട്ടറി സബാഹ് കടന്നമണ്ണ, മങ്കട സി.എച് സെന്റര്‍ ജന:കണ്‍വീനര്‍ നിഷാദ് സി.ടി,മണ്ഡലം വൈസ് പ്രസിഡന്റ് ജാഫര്‍ കൊളത്തൂര്‍,സെക്രട്ടറിമാരായ നാസര്‍ കൂട്ടിലങ്ങാടി, റാഫി മൂര്‍ക്കനാട് എന്നിവര്‍ സംബന്ധിച്ചു.

English summary
Dubai committee handover fund to Mangada CH center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X