കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ നന്നായി അറബി സംസാരിക്കുന്നവരെ കാത്തിരിക്കുന്നത് ലക്ഷങ്ങളുടെ സമ്മാനങ്ങള്‍

Google Oneindia Malayalam News

ദുബായ് : ദുബായ് താമസകുടിയേറ്റ വിഭാഗമാണ് പൊതുജനങ്ങളെ ഉള്‍പ്പെടുത്തി ചലഞ്ച് റേസ് എന്ന പേരില്‍ പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഒരു ഗവണ്‍മെന്റ് സ്ഥാപനം പൊതുജനങ്ങളെ ഉള്‍പ്പെടുത്തി റേഡിയോ വഴി നടത്തുന്ന ബോധവത്കരണ പ്രശ്‌നോത്തരി പരിപാടി ചലഞ്ച് റേസ് ഇത് മുന്നാം തവണയാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് സംഘടിപ്പിക്കുന്നത്.

റമദാന്‍ ഒന്ന് മുതല്‍ മൂപ്പത് വരെയാണ് പരിപാടി. നൂര്‍ ദുബായ് റോഡിയേ വഴിയാണ് ചലഞ്ച് റേസ് സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 2 മുതല്‍ 3 വരെയാണ് ചലഞ്ച് റേസ് അരങ്ങേറുക. നന്നായി അറബി ഭാഷ അറിയാവുന്ന പെതുജനങ്ങള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം. ലക്ഷകണക്കിന് ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുന്നത്. കലാ സാംസ്‌കാരിക സാമുഹികശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്ലാമിക ചിന്തകളുമാണ് ചലഞ്ച് റേസില്‍ കൈകാര്യം ചെയ്യുന്നത് .

challengre-01

രാജ്യത്തെ പ്രമുഖ ന്യൂസ് അവതാരകന്‍ അയ്യുബ് യുസഫ് അല്‍ അലിയാണ് പരിപാടി അവതരിപ്പിക്കുന്നത്. ദേശിയ മൂല്യങ്ങളും സാംസ്‌കാരികവും സാമുഹികവുമായ അവബോധം പുതുമകളോടെ പെതുജനങ്ങളിലെത്തിക്കുക എന്നതാണ് ഇത്തരം പരിപാടി കൊണ്ട് വകുപ്പ് ലക്ഷ്യം വെക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ ) ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി പറഞ്ഞു.

challenge

ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ മുഖ്യ കാര്യാലയമായ ജഫ്‌ലിയ ഓഫീസില്‍ വെച്ചു നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പരിപാടിയുടെ മുഖ്യ പ്രയോജകാരുമായി വിവിധ കരാറുകള്‍ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി ഒപ്പുവെച്ചു. എമാര്‍ടക് , യൂണിയന്‍ കോഓപ്പറേറ്റീവ്, അലി ബിന്‍ ഹിന്ദി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പ്, ഫ്‌ളൈ ദുബായ് തുടങ്ങിയ പ്രമുഖരാണ് ചലഞ്ച് റേസിന്റെ പ്രയോജകര്‍. വാര്‍ത്താ സമ്മേളനത്തില്‍ താനി അല്‍ സാഫീന്‍, ഖാലിദ് ബിന്‍ തൈബാന്‍, അലി ബിന്‍ ഹിന്‍ദി തുടങ്ങിയവരും പങ്കെടുത്തു .

English summary
Dubai to conduct challenge race quiz programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X