Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു

ദുബായ് : ദുബായിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കുടുംബ സംഗമവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. ഈദ് ദിനത്തില്‍ കറാമ എസ്.എന്‍.ജി ഈവന്റ്‌സ് ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. യുഎഇ എക്‌സ്‌ചേഞ്ച് മാധ്യമ വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ കെ.കെ മൊയ്തീന്‍ കോയ, ജോയ് ആലുക്കാസ് ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ (ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ്) ജിബിന്‍ ടോംസ് ജോണ്‍, ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റ്‌സ് ഗ്രൂപ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ഷാഫി തുടങ്ങിയവര്‍ കുടുംബ സംഗമത്തില്‍ വിശിഷ്ടാതിഥികളായി ആശംസകളറിയിച്ചു.

ജലീല്‍ പട്ടാമ്പി, ജോജി ജെയിംസ്, സുമിത് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി നടത്തിയ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുടുംബ സംഗമത്തില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി. 'മ്യൂസിക് ഫിയസ്റ്റ' പ്രോഗ്രാം ഗായകരുടെ നേതൃത്വത്തില്‍ സംഗീത സന്ധ്യ അരങ്ങേറി.

mediafraternitygettogether5


രതീഷ് റോയ്, അനുശ്രുതി, ഹരികേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രമുഖ കലാകാരന്‍ നിയാസ് കുട്ടിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക മല്‍സരങ്ങളും നടത്തി.പ്രായോജകരായ ജോയ് ആലുക്കാസ് ഗ്രൂപ്, യു.എ.ഇ എക്‌സ്‌ചേഞ്ച്, ഗ്രാന്‍ഡ് പൈഹര്‍ മാര്‍ക്കറ്റ്‌സ് ഗ്രൂപ്, ഫൈന്‍ഫെയര്‍ ഗ്രൂപ് എന്നിവയുടെ സാരഥികളെ മെമെന്റോ നല്‍കി ആദരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+