കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കായിക താരങ്ങള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി തയ്യാറാക്കുന്നു

Google Oneindia Malayalam News

ദുബായ്: കേരളത്തിലെ അവശരായ കായിക താരങ്ങള്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഉപകരണ വിതരണ സ്ഥാപനമായ കോസ്‌മോസ് സ്‌പോര്‍ട്‌സ് വേള്‍ഡ് നല്‍കുന്ന പെന്‍ഷന്‍ വിതരണത്തിന്റെ ബ്രോഷര്‍ പ്രകാശനം ഷാര്‍ജയില്‍ നടന്നു. യു എ ഇ സൈകഌങ് ഫൗണ്ടേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ യുഎഇ ദേശീയ സൈകഌങ്ങ് ടീമിന്റെ മുന്‍ ക്യാപ്റ്റനായ മുഹമ്മദ് ഹസന്‍ അല്‍ മുറാവ്വിയും ഗള്‍ഫ് കപ്പ് ജേതാവ് ജാസിം അലിയും ചേര്‍ന്ന് സ്‌റ്റോറീസ് ചെയര്‍മാന്‍ കെ പി സഹീറിനു നല്‍കിയാണ് പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചത്.

ഇന്ത്യയിലെ ഒരു സ്‌പോര്‍ട്‌സ് ഉപകരണ വിതരണ സ്ഥാപനം ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കാലാവധി ഒരു വര്‍ഷമാണ്. കായിക രംഗത്തെ പ്രമുഖര്‍ അടങ്ങിയ കമ്മിറ്റി നിര്‍ദേശിക്കുന്ന അര്‍ഹരായ കായിക താരങ്ങളെയാണ് പെന്‍ഷനു വേണ്ടി പരിഗണിക്കുക.

cosmos

മാധ്യമ പ്രവര്‍ത്തകര്‍, കായിക താരങ്ങള്‍, സ്‌പോര്‍ട്‌സ് സംഘാടകര്‍ കായിക നിരീക്ഷകര്‍ തുടങ്ങിയവരാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. കായിക രംഗത്ത് മികച്ച വിജയങ്ങള്‍ നേടിയ അവശരായ മുന്‍കാല കായിക താരങ്ങള്‍ക്ക് എല്ലാ മാസവും ഒരു നിശ്ചിത സംഖ്യ നല്‍കുന്നതാണ് പദ്ധതിയെന്ന് കോസ്‌മോസ് സ്‌പോര്‍ട്‌സ് ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എ കെ നിഷാദും കോ ചെയര്‍മാനും മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് എക്‌സിക്യുട്ടീവ് ഡയറക്ടറുമായ എ കെ ഫൈസലും പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടി ബ്രാന്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സ്ഥാപനമാണ് കോസ്‌മോസ്. പ്രകാശന ചടങ്ങില്‍ കെ മുഹമ്മദ് ഷാഫി എംഡി അല്‍ മുര്‍ഷിദി ഗ്രുപ്പ്, അസീസ് മണമ്മല്‍, സത്താര്‍ എം എം, മുജീബ് പാലത്തായി, സി കെ സാഹില്‍ അല്‍ മുര്‍ഷിദി, തുടങ്ങിയവരും പങ്കെടുത്തു.

English summary
Dubai: Cosmos Sports World's pension distribution brochure released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X