കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് രാജകുമാരന്‍റെ വധു തെരുവ് പെണ്‍കുട്ടി

  • By Meera Balan
Google Oneindia Malayalam News

ദുബായ്: കഷ്ടപ്പാടുകള്‍ അതി ജീവിച്ച് ഇഷ്ടപ്പെട്ട രാജകരുമാരനെ സ്വന്തമാക്കിയ സിന്‍ഡ്രല്ലയെ കുട്ടിക്കഥകളില്‍ കേട്ടിട്ടില്ലേ. എന്നാല്‍ ഇനി കഥയല്ലാത്ത കേട്ടാല്‍ ഞെട്ടുന്ന ഒരു കാര്യം പറയട്ടേ. ദുബായ് രാജകുമാരന്‍ ഹമദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം വിവാഹിതനാകുന്നു. വധു പാലസ്തീനിയന്‍ അഭയാര്‍ത്ഥിയായ തെരുവ് പെണ്‍കുട്ടി. വേള്‍ഡ് ന്യൂസ് ഡെയ്ലിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കലില സെയ്ദ് എന്ന 23 കാരിയെയാണ് 28 കാരനായ രാജകുമാരന്‍ ജീവിത സഖിയാക്കുന്നത്. കലിലയുമായുള്ള വിവാഹ നിശ്ചയം ഇന്ന് (ജൂണ്‍ 19) ന് കഴിഞ്ഞതായി രാജകുമാരന്‍ വെളിപ്പെടുത്തി. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രാജകുമാരന്‍ കലിലയെ കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. ഈ അടുപ്പം വളര്‍ന്ന് പ്രണയത്തിലാവുകയായിരുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കിടെ മാര്‍ച്ചിലാണ് രാജകുമാരന്‍ കലിലയെ കാണുന്നത്.

ജീവിത രീതിയല്‍ വ്യത്യസ്തത പുലര്‍ത്തുന്ന രാജകുമാരന്‍ തന്റെ വധുവിനെ തിരഞ്ഞെടുത്ത രീതിയും ഇതിനോടകം തന്നെ വാര്‍ത്തായിരുന്നു. മുന്‍പ് ബന്ധു കൂടിയായ ഒരു പെണ്‍കുട്ടിയുമായി രാജകുമാരന്റെ വിവാഹം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്മാറുകയായിരുന്നു.

എന്നാല്‍ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.ഹമാദന്‍റെ പുതിയ ബന്ധത്തെ എതിര്‍ത്ത പിതാവ് കൂടിയായ ദുബായ് ഭരണാധികാരി പിന്നീട് ബന്ധത്തെ അംഗീകരിയ്ക്കുകയും ഇരുവരെയും അനുഗ്രഹിയ്ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്

English summary
Crown Prince to Marry Former Street Girl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X