വിസ്മയ കാഴ്ച ഒരുക്കാന്‍ ദുബായ് ഒരുങ്ങി!!!
ദുബായ് :ലോകം പുതുവത്സരത്തെ വരവേല്‍ക്കുമ്പോള്‍ ഈ വര്‍ഷത്തെ പുതുവത്സര ആഘോഷ പരിപാടികളിലെ ദുബായിയുടെ കൗതുകം കാണാന്‍ കാത്തിരിക്കുകയാണ് ലോകം. ഏറ്റവും മനോഹരമായ ആഘോഷ പരിപാടികളിലൂടെയാണ് കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ദുബായ് പുതുവത്സരത്തെ വരവേറ്റത്.
കരിമരുന്ന് പ്രയോഗങ്ങളും എല്‍ഇഡി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പ്രകാശ വിസ്മയങ്ങളും കാണികളെ അമ്പരപ്പിക്കും. ഇത്തവണയും ബുര്‍ജ് ഖലീഫ തന്നെയായിരിക്കും ഏവരുടെയും ശ്രദ്ധാ കേന്ദ്രം. ബുര്‍ജ് ഖലീഫ പരിസരത്തുളള ആഡ്രസ്സ് ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷം നടന്ന തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് അധിക്രതര്‍ ഒരുക്കിയിരിക്കുന്നത്.

പലസ്ഥലങ്ങളിലും ഗതാഗത നിയന്ത്രണങ്ങളും വരുത്തിയിട്ടുണ്ട്. ദുബായ് ഒരുക്കുന്ന വിസ്മയം നേരിട്ട് കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.












Click it and Unblock the Notifications