കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: അല്‍പ്പം വെറൈറ്റി, വെള്ളം ഇനി ബുര്‍ജ് ഖലീഫ സ്റ്റൈലില്‍

Google Oneindia Malayalam News

ദുബായ്: ബുര്‍ജ് ഖലീഫയുടെ ആശയത്തില്‍ ലക്ഷ്വറി വെള്ളക്കുപ്പികള്‍ പുറത്തിറക്കാനുള്ള പ്രാവസികളുടെ പദ്ധതി വിജയം കണ്ടു. 2020ലെ എക്‌സ്‌പോയ്ക്ക് വേണ്ടിയാണ് ലോകത്തിലെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വെള്ളക്കുപ്പി ദുബായിലെ ബുര്‍ജ് ഖലീഫയുടെ രൂപത്തില്‍ നിര്‍മ്മിക്കുക. പ്ലാറ്റിനത്തിലും വജ്രത്തിലും നിര്‍മ്മിക്കുന്ന ഈ ക്രിസ്റ്റല്‍ വെള്ളക്കുപ്പികള്‍ ലോകത്തെ ഉയരമേറിയ വെള്ളക്കുപ്പിയെന്ന ഖ്യാതിയും സ്വന്തമാക്കും.

ഓരോ കുപ്പിയ്ക്കും അരമീറ്റര്‍ പൊക്കമാണ് ഉണ്ടാവുക. 750 മില്ലിയുടെ ബുര്‍ജ് ഖലീഫ വെള്ളക്കുപ്പികള്‍ കെ9 ക്രിസ്റ്റലുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. ഐസ്‌ലന്റില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇളം നീല നിറത്തിലുള്ള എല്‍ഇഡി ലൈറ്റുകളും കുപ്പി അലങ്കരിക്കാനുപയോഗിക്കും. 2013ല്‍ ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയ ഡച്ചുകാരനായ തെയ്‌സീര്‍ ഹാദിക്കാണ് കുപ്പികളുടെ നിര്‍മ്മാണത്തിന്റെ ചുമതല. 700 ദിര്‍ഹമാണ് നിര്‍മ്മാണത്തിനായി കണക്കാക്കുന്ന ചെലവ്.

 dubai

ബുര്‍ജ് ഖലീഫ വെള്ളക്കുപ്പികളുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് നടത്താനുള്ള മറ്റൊരു പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനവും തെയ്‌സീര്‍ നടത്തി. പൂര്‍ണ്ണമായും പ്ലാറ്റിനത്തില്‍ നിര്‍മ്മിച്ച് ഒരു കാരറ്റ് വജ്രത്തില്‍ അലങ്കരിച്ചെടുക്കുന്ന ഏറ്റവും വിലപിടിപ്പുള്ള ഒരു കുപ്പി ലേലത്തിന് വച്ച് അതില്‍ നിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

English summary
Dubai desingned luxury water bottle like Burj Khaleefa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X