ദുബായില്‍ ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങള്‍ക്ക് മാറ്റം വരുത്തുന്നു ; പുതിയ നിയമങ്ങള്‍ ഇതാണ്...
ദുബായ്:ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. നിലവിലുള്ള നിയമങ്ങള്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമങ്ങള്‍ കൊണ്ടു വരാനാണ് തീരുമാനം.
നിലവില്‍ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരുടെ വാഹനത്തില്‍ എക്‌സാമിനര്‍ ഇരിക്കുകയാണ് പതിവ്. എന്നാല്‍ ഇനി മുതല്‍ വാഹനത്തില്‍ എക്‌സാമിനര്‍ ഇരിക്കില്ല. ടെസ്റ്റെഴുത്തുന്ന വ്യക്തി മാത്രമായിരിക്കും വാഹനത്തില്‍ ഉണ്ടാവുക.

വാഹനം ഓടിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഈ പുതിയ നിയമം. ഒറ്റയ്ക്ക് വാഹനം എടുക്കുന്നതിന്, ഓടിക്കുന്നതിന്, ബ്രേക്കിങ് സിസ്റ്റങ്ങള്‍ ശരിയായി ഉപയോഗിക്കുന്നതിന് എന്നിങ്ങനെ എല്ലാ കാര്യങ്ങള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് പുതിയ നിയമമെന്ന് ഡ്രൈവേഴ്‌സ് ട്രൈനിങ് ആന്‍ഡ് ക്വാളിഫിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് പറഞ്ഞു.
ദുബായില്‍ വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. ദിനംപ്രതി നിരവധി അപകടങ്ങളാണ് ദുബായില്‍ നടക്കുന്നത്. ഡ്രൈവിങ് നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ വരും വര്‍ഷങ്ങളില്‍ ഫുള്‍ ഓട്ടോമാറ്റിക് ആകുന്നതിനാണ് തീരുമാനം.












Click it and Unblock the Notifications