ദുബായ്; 1983ലെ വിലയ്ക്ക് ഇപ്പോള്‍ സാധനം വാങ്ങാം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ 30ാം വാര്‍ഷികം പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് കൈനിറയെ പുത്തന്‍ ഓഫറുകള്‍. ഡിസംബര്‍ 20നാണ് ഡ്യൂട്ടി ഫ്രീ 30ാം വാര്‍ഷികം ആഘോഷിയ്ക്കുന്നത്. ഡിസംബര്‍ 20 ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 30 ശതമാനം വിലക്കുറവില്‍ ആവശ്യമുള്ള സാധനങ്ങള്‍ സ്വന്തമാക്കാം. ഈ ഓഫര്‍ ഒരു ദിവസത്തേയ്ക്ക് (ഡിസംബര്‍ 20) മാത്രമാണുള്ളത്.
ഇതേ ദിവസം അതിശയിപ്പിയ്ക്കുന്ന മറ്റൊരു ഓഫര്‍ കൂടി മുന്നോട്ട് വയ്ക്കുന്നുണ്ട്. 1983 ലെ വിലയനുസരിച്ച് സാധനങ്ങള്‍ വാങ്ങാം. എല്ലാ സാധനങ്ങളും ഈ വിലയ്ക്ക് വാങ്ങാമെന്ന് കരുതണ്ട. തെരഞ്ഞെടുക്കപ്പെട്ട ഏഴ് സാധനങ്ങള്‍ക്ക് മാത്രമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ഈ ഓഫര്‍ നല്‍കുന്നത്. ഡിസംബര്‍ 19 അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 20 അര്‍ദ്ധരാത്രിവരെയാണ് ഓഫര്‍ ഉള്ളത്.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അല്‍മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം. 2003 ല്‍ തങ്ങളുടെ 20 വാര്‍ഷികത്തോട് അനുബന്ധിച്ചും ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പ് ഇത്തരം ഓഫറുകള്‍ നല്‍കിയിരുന്നു.
1983 ഡിസംബര്‍ 20നാണ് 100 തൊഴിലാളികളുമായി ഡ്യൂട്ടി ഫ്രീ പ്രവര്‍ത്തനമാരംഭിച്ചത്. ഇതില്‍ 44 സ്റ്റാഫുകള്‍ ഇപ്പോഴും ഇവര്‍ക്കൊപ്പമുണ്ട്. നിലവില്‍ 6,000 തൊഴിലാളികളാണ് കമ്പനിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത്.












Click it and Unblock the Notifications