അല്‍മനാര്‍ ഈദ് ഗാഹ് സംഘടിപ്പിക്കും
ദുബായ്: പെരുന്നാള്‍ ദിവസം കാലത്ത് ആറു മണിക്ക് അല്‍ഖൂസ് അല്‍മനാര്‍ ഇസ്‌ലാമിക് സെന്റര്‍ ഗ്രൗണ്ടില്‍ ദുബായ് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അല്‍മനാര്‍ സെന്റര്‍ പെരുന്നാള്‍ നമസ്‌കാരം സംഘടിപ്പിക്കുന്നു.
അല്‍മനാര്‍ സെന്റര്‍ ഡയറക്ടര്‍ അബ്ദുസ്സലാം മോങ്ങം നമസ്‌കാരത്തിന് നേതൃത്വം നല്‍കുമെന്നും സത്രീകള്‍ക്ക് പ്രതേക സൗകര്യം ഏര്‍പ്പെടുത്തിയതായും ഭാരവാഹികള്‍ അറിയിച്ചു. മലയാളത്തിലായിരിക്കും ഇവിടെ പെരുന്നാള്‍ ഖുതുബ അരങ്ങേറുക. കഴിഞ്ഞ 10 വര്‍ഷമായി മലയാളത്തില്‍ ഖുതുബ അരങ്ങേറുന്ന ഏക പെരുന്നാള്‍ നമസ്‌കാരം എന്ന പ്രതേകതയും അല്‍മനാറിനു കീഴില്‍ സംഘടിപ്പിക്കുന്ന ഈദ് ഗാഹിനുണ്ട്.

ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നീ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്യേഷണങ്ങള്‍ക്കും ഇനി പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ദുബായ് : 0501252338, 0558573776. ഷാര്‍ജ: 0554200446 അജ്മാന്‍: 0507968923.












Click it and Unblock the Notifications