ദുബായ് എമിഗ്രേഷന്‍ വകുപ്പ് യുഎഇ ദേശീയ ദിനം ആഘോഷിച്ചു
ദുബായ്: 46-മത് യുഎഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുളോടെ ദുബായ് എമിഗ്രേഷന്‍ ആഘോഷിച്ചു. ജാഫ്ലിയയിലെ വകുപ്പിന്റെ പ്രധാന ഓഫീസിലാണ് ആഘോഷ ചടങ്ങുകള്‍ നടന്നത്. യു എ ഇ ചരിത്രങ്ങളുടെ പഴമയും പുതുമയും അടയാളപ്പെടുത്തുന്ന വിവിധ കലാ- സംസ്കാരിക-വാണിജ്യ വേദികള്‍ സംഘടിപ്പിച്ചാണ് 46-മത് യു എ ഇ ദേശീയ ദിനം വകുപ്പ് വര്‍ണാഭമാക്കിയത്. രാവിലെ 9 മണിക്ക് തുടങ്ങിയ ആഘോഷ ചടങ്ങുകള്‍ ഉച്ച വരെ നീണ്ടുനിന്നു. ആഘോഷ ചടങ്ങുകള്‍ യു എ ഇ ദേശീയ ഗാനത്തെടെയാണ് ആരംഭിച്ചത്.
തുടര്‍ന്ന് ജി ഡി ആര് എഫ് ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പതാക ഉയര്‍ത്തി. ലോകത്തിന് തന്നെ മാതൃകയായി സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനും, വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും എല്ലാം നന്മകളും നേരുന്നു എന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ദേശിയ ദിന സന്ദേശത്തില്‍ പറഞ്ഞു. നീതി, സുരക്ഷ, സമ്പദ്ഘടന, പരിസ്ഥിതി, ജീവിത നിലവാരം, ഭവനം, വിദ്യാഭ്യാസം, പശ്ചാത്തല സൗകര്യം എന്നീ മേഖലകളില്‍ എല്ലാം രാജ്യം ഇന്ന് മുന്നേറിക്കൊണ്ടിരിക്കുയാന്നെന്ന് അദ്ധേഹം കൂട്ടിചേര്‍ത്തു.

യു എ ഇ സ്വദേശികളുടെ വിവിധ തരം പലഹാരങ്ങള്‍, അറബിക് ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍, പാനീയങ്ങള്‍ അടക്കമുള്ള വിവിധ സാധനങ്ങള്‍ അണിനിരത്തി സ്വദേശി ചന്തകള്‍ ഓഫീസിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങളുടെ ഭാഗമായി വകുപ്പ് നടത്തി വരുന്നുണ്ട്. അറബിക്ക് നാടന്‍ കലാരൂപമായ അയ്യാലയും യു എ ഇ സ്വദേശികളുടെ വിവിധ ദഫ്മുട്ടുകളും ആഘോഷ ചടങ്ങിനെ ഏറെ അലങ്കാരമാക്കി. വകുപ്പിന്റെ ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറുറും മറ്റു മുതിര്‍ന്ന ഓഫീസര്‍മാരും വകുപ്പിലെ വിവിധ ജീവനക്കാരും ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികളും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications