കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് എമിഗ്രേഷന്‍ വിഭാഗം ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ദുബായ്: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ജിഡിആര്‍എഫ്എഡി) ദുബായിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 24ന് രാവിലെ 9 മുതല്‍ ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ ഗവണ്‍മെന്റ ഇന്നൊവേഷന്‍ ഫോറം സംഘടിപ്പിക്കുന്നു. ബ്രിട്ടന്‍, കനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മൂന്നു പ്രഗല്‍ഭര്‍ ഫോറത്തില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.

ശാസ്ത്രസാങ്കേതിക ബൗദ്ധിക മേഖലകളില്‍ നിന്നുള്ള പ്രതിഭാശാലികളാണ് അവരുടെ അറിവുകളും അനുഭവങ്ങളും നൂതനാശയങ്ങളും സമ്മേളനത്തില്‍ കൈമാറുകയെന്ന് ദുബായ് എമിഗ്രേഷനിലെ ക്രിയേറ്റീവ് ഇന്നൊവേഷന്‍ കണ്‍സള്‍ട്ടന്റ് ഡോ. മനാഹില്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാബിത് ക്യാപ്റ്റന്‍ സാലം മുഹമ്മദ് അലി സുല്‍ത്താന്‍ എന്നിവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

press-govtinnovationforum1

ജിഡിആര്‍എഫ്എഡി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മര്‍റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഫോറത്തില്‍ ബ്രിട്ടനിലെ ചെല്‍സീ ആന്റ് വെസ്റ്റ്മിന്‍സ്റ്റര്‍ ഹോസ്പിറ്റല്‍ സര്‍ജറി കാന്‍സര്‍ ഡിപാര്‍ട്‌മെന്റ് വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. മൈക്കല്‍ എ ക്രാഫര്‍ഡ്, ഡോ. മൈക്കല്‍ ഗല്‍പ് (കനഡ), പ്രൊഫ. ഹിറോ (ജപ്പാന്‍) എന്നിവരാണ് പങ്കെടുക്കുക. സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധിക്രതര്‍ അറിയിച്ചു. ദുബായില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു സമ്മേളനം നടത്തുന്നത്.

press-govtinnovationforum

നൂതനാശയങ്ങളും സൗകര്യങ്ങളും ജീവിത നിലവാരവും സംബന്ധിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സമ്മേളനം പ്രയോജനപ്പെടും. അതിനിടെ ദുബായ് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലെ എന്‍ട്രി പോയിന്റില്‍ ജിഡിആര്‍എഫ്എഡിയുടെ ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഡോ. മനാഹില്‍ പറഞ്ഞു. നൂതന മാര്‍ഗങ്ങളിലൂടെ സേവനങ്ങളുടെ വിനിയോഗം ഇതുവഴി യാത്രക്കാര്‍ക്ക് ലഭ്യമാകും. ദുബായിയെ സ്മാര്‍ട് സിറ്റിയാക്കാനുള്ള യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് ഇത്തരമൊരു സമ്മേളനം ഒരുക്കിയിരിക്കുന്നത്.

English summary
Dubai emigration department conduction Innovation Forum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X