ദുബായ് എമിഗ്രേഷന്‍ വിദേശികളായ ജീവനക്കാര്‍ക്ക് അറബി ഭാഷപഠന ക്ലാസ്സ് നടത്തി
ദുബായ്: ദുബായ് താമസകുടിയേറ്റ വകുപ്പ് ഇതര രാജ്യക്കാരായ തങ്ങളുടെ ജീവനക്കാര്‍ക്ക് അറബി ഭാഷ പഠന ക്ലാസ്സ് സംഘടിപ്പിച്ചു. യുഎഇ യിലെ പ്രമുഖ ട്രെയിനിംങ് മനോജമെന്റ്റ് സ്ഥാപനമായ ഫോക്കസ് ട്രെയിനിംങ് സെന്ററുമായി സഹകരിച്ചാണ് ഭാഷ പരിശിലന ക്ലാസ്സ് നടത്തിയത്. 16ഓളം വരുന്ന ജീവനക്കാരാണ് രണ്ട് ആഴ്ച നീണ്ടു നിന്ന പരിശിലനത്തില്‍ പങ്കെടുത്തത്. രാജ്യത്തെ സംസ്കാരിക സമുഹ്യ രീതികളെ കുടുതല്‍ മനസ്സിലാക്കുന്നതിനും, ജീവനക്കാരുടെ വിവിധ മേഖലകളിലെ പ്രതിഭാ വൈഭവം കുടുതല്‍ വിപുലപ്പെടുത്തുന്നതിന്നും വേണ്ടിയാണ് ഇത്തരത്തില്‍ പരിശീലനം സംഘടിപ്പിച്ചത്.
പ്രാദേശിക ജീവനക്കാരുമായും ഉപഭോക്താക്കളുമായും നല്ല രീതിയില്‍ ആശയ വിനിമയം നടത്തുന്നതിന്ന് പരിശീലനം സഹായകരമാകുമെന്നും ജീവനക്കാരുടെ വിവര സാങ്കേതിക സാഹിത്യ മികവുകളെ കുടുതല്‍ മികവുറ്റതാക്കാനും അതുവഴി കാര്യ നിര്‍വഹണത്തില്‍ വൈദഗ്ധ്യമുള്ള ജീവനക്കാരായി മാറ്റുന്നതിന് ധാരാളം പരിശിലന രീതികള്‍ വകുപ്പ് ആവിഷ്കരിച്ച് വരുന്നുണ്ടെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

അറിബി ഭാഷയിലെ വിവിധ സംഖ്യ പദങ്ങള്‍, പ്രദേശിക ഭാഷ രീതി, വ്യാവകരണം, ലിംഗം, വചനം, വിഭക്തി, സര്‍വ്വ നാമങ്ങള്‍, കാലം, ക്യതി, പ്രകാരം, പ്രയോഗം,വിവിധ വിപരീത നാമങ്ങള്‍, വിവിധ അറബ് രാജ്യക്കാര്‍ ഉപയോഗിക്കുന്ന പ്രദേശിക പേരുകള്‍ എന്നിവയാണ് ഭാഷാ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ലോകത്ത് 25 കോടിയില്‍ അധികം ജനങ്ങള്‍ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്.

ഇന്ത്യ, പാകിസ്ഥാന്, ഫിലിപ്പിനെസ്, ഏതോപ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാരായ വകുപ്പിലെ ജീവനക്കാരാണ് പഠന ക്ലാസില്‍ പങ്കെടുത്തത്. വരും നാളുകളില്‍ തങ്ങളുടെ വകുപ്പിലെ വിവിധ രാജ്യക്കാര്‍ക്ക് കുടുതല്‍ മികച്ച അറിവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള പരിശിലന ക്ലാസുകള്‍ കുടുതലായി സംഘടിപ്പിക്കുമെന്ന് വക്കുപ്പിന്റെ ട്രെയിനിംങ് ആന്റ് പ്രോഗ്രാം തലവന്‍ മേജര്‍ യാസിര്‍ കംബൂളി പഠിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങില്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications