റമളാനില്‍ ദുബായ് എമിഗ്രേഷന്‍ രാവിലെ 8 മുതല്‍ 6 വരെ പ്രവര്‍ത്തിക്കും
ദുബായ്: റമദാനില്‍ ദുബായ് എമിഗ്രേഷന്റെ ഔദ്യോഗിക പ്രവര്‍ത്തി സമയം രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണി വരെയായിരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. ഈ സമയത്തിനുള്ളില്ലാതെ സേവനങ്ങള്‍ തേടിയെത്തുന്ന പെതു ജനങ്ങളുടെ സമയവും, അദ്ധ്വാനവും നഷ്ടപ്പെടാതിരിക്കാനാണ് ഈ കാര്യം വിണ്ടും ഓര്‍മ്മപ്പെടുത്തുന്നതെന്ന് ദുബായ് എമിഗ്രേഷന്‍ ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ജഫ്ഫ്‌ലിയയിലെ പ്രധാന ഓഫീസ്, വിവിധ ഭാഗങ്ങളിലെ ഫോറീനേഴ്‌സ് അഫയേഴ്‌സിന്റെ സര്‍വിസ് സെന്ററുകള്‍ എന്നിവയാണ് ഈ പ്രവര്‍ത്തന സമയം പാലിക്കുക. എന്നാല്‍ ദുബൈ എയര്‍പോര്‍ട്ട് മൂന്നിലെ ഉപഭോക്ത ക്രേന്ദത്തില്‍ ദിവസം മുഴുവന്‍ സമയവും സേവനം ലഭ്യമാകും.
വര്‍ഷം മുഴുവന്‍ എന്ന പോലെ ഈ റമദാനിലും പുര്‍ണ്ണമായും സേവന സജ്ജമാണ് വകുപ്പിന്റെ വിവിധ സ്ഥാപനങ്ങള്‍. സന്ദര്‍ശക വിസകളിലും മറ്റു തൊഴില്‍ വിസകളിലും രാജ്യത്ത് എത്തുന്ന ജനങ്ങള്‍ക്ക് വേഗത്തിലും മികച്ച രീതിയിലും സേവനങ്ങള്‍ നല്‍കാനാണ് ഈ കലായളവിലും ഞങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു

ദുബായ് എമിഗ്രേഷന് ദുബായിലെ വിവിധ ഭാഗങ്ങളിലായി 21 ഇതര ഓഫീസുകളാണ് നിലവിലുള്ളത്. ഇവിടെ നിന്നെല്ലാം മികച്ച രീതിയില്‍ സേവനങ്ങള്‍ ലഭ്യമാകും.ജി ഡി ആര്‍ എഫ് യുടെ മുഖ്യകാര്യാലയത്തില്‍ രണ്ട് സമയങ്ങളിലായിട്ടാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത് രാവിലെ ഏട്ടു മുതല്‍ ഒരു മണി വരെയും തുടര്‍ന്ന് 6 വരെയുമാണ് ജീവനക്കാരുടെ പ്രവര്‍ത്തനസമയം. സ്ത്രികള്‍ക്ക് മാത്രമായുള്ള ഓഫീസ് ഇവിടെ നിലവിലുണ്ട് .

ശാരീരിക വൈകല്യമുള്ളവരുടെ വീസ നടപടികള്‍ കുടുതല്‍ വേഗത്തില്‍ പുര്‍ത്തിക്കരിക്കാനുള്ള സംവിധാനം ഇവിടെ വകുപ്പ് വിപുലപ്പെടുത്തിടുണ്ട്. വികലാംഗര്‍, കണ്ണിന് കാഴ്ച്ച ഇല്ലാത്തവര്‍, വയസ് മുതിര്‍ന്നവര്‍ തുടങ്ങിയവരുടെ താമസ രേഖകളുടെ നടപടിക്രമത്തിനാണ് ഇവര്‍ക്ക് മാത്രമായി പ്രത്യേക ഓഫീസ് ഇവിടെ നിലവിലുള്ളത്. ഇപ്രകാരം താമസ കുടിയേറ്റ വകുപ്പ് കാര്യലയത്തില്‍ എത്തുന്നവരുടെ സഹായത്തിന് 8005111 എന്ന ടോള്‍ഫ്രി നമ്പരില്‍ വിളിച്ചാല്‍ വില്‍ചെയറുമായി എമിഗ്രേഷന്‍ മെഡിക്കല്‍ വിഭാഗം ഇവര്‍ക്ക് സമീപമെത്തും. അര്‍ഹതയുള്ള അപേക്ഷകള്‍ എത്രയും വേഗത്തില്‍ ഇവിടെ നിന്ന് പുര്‍ത്തിക്കരിച്ച് മടങ്ങാനാകും. വകുപ്പിന്റെ സേവനങ്ങളെ കുറിച്ച് കുടുതല്‍ അറിയാന്‍ ടോള്‍ഫ്രി നമ്പറായ 8005111 വിളിക്കാമെന്നും വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications