കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതുവര്‍ഷ അവധിദിനങ്ങളില്‍ ദുബായ് എമിഗ്രേഷന്‍ ഓഫീസ് ഒരു മണിവരെ പ്രവര്‍ത്തിക്കും.

Google Oneindia Malayalam News

ദുബായ്: രാജ്യത്ത് പ്രഖ്യാപിച്ച പുതുവര്‍ഷ അവധി ദിനങ്ങളില്‍ ദുബായ് എമിഗ്രേഷന്റെ 3 ഓഫീസുകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കുമെന്ന് അധിക്രതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ( 31.12.2017 ഞായര്‍,1.1.2018 തിങ്കള്‍) കസ്റ്റമെര്‍ ഹാപ്പിനെസ് സെന്റര്‍ അല്‍ത്വവാര്‍, കസ്റ്റമെര്‍ ഹാപ്പിനെസ് സെന്റര്‍ അല്‍മനാറ ,കസ്റ്റമെര്‍ ഹാപ്പിനെസ് സെന്റെര്‍ ഹത്ത തുടങ്ങിയ കേന്ദ്രങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണിവരെ ഉപഭോക്താക്കള്‍ക്ക് സേവനം ലഭിക്കും. അതേസമയം ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലെ ആഗമന ഭാഗത്തെ സേവന കാര്യാലയം 24 മണിക്കുറും പ്രവര്‍ത്തിക്കും.

പത്മാവതി റിലീസിന് അനുമതി: കര്‍ശന ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചു,പത്മാവതിയല്ല പത്മാവത്!!പത്മാവതി റിലീസിന് അനുമതി: കര്‍ശന ഉപാധികള്‍ നിര്‍മാതാക്കള്‍ അംഗീകരിച്ചു,പത്മാവതിയല്ല പത്മാവത്!!

ചൊവ്വാഴ്ച മുതല്‍ വകുപ്പിന്റെ മറ്റുഓഫിസുകളില്‍ സാധാരണപോലെ സേവനം ലഭിക്കും. രാജ്യത്ത് പ്രഖ്യാപിക്കുന്ന പൊതുഅവധി ദിനങ്ങളിലും ഉപഭോക്താകള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാനാണ് ജിഡിആര്‍ എഫ്എ ദുബായ് ആഗ്രഹിക്കുന്നതെന്ന് വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വകുപ്പിന്റെ ടോള്‍ഫ്രീ നമ്പറായ (8005111) വിളിച്ചാല്‍ വിവരങ്ങള്‍ ലഭ്യമാകും. GDRFA dubai എന്ന വകുപ്പിന്റെ മൊബൈല്‍ ആപ്പിലും വിവരങ്ങള്‍ ലഭിക്കുമെന്ന് മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു.

muhammad

അതിനിടയില്‍ പുതുവല്‍സര അവധിയില്‍ ദുബായിലേക്ക് എത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ വിപുലമായ നടപടിക്രമങ്ങളാണ് എമിഗ്രേഷന്‍ വകുപ്പ് സ്വീകരിച്ചുട്ടുള്ളത്. കുടുതല്‍ ആളുകള്‍ എത്തുന്ന ചെക്കിങ് പവലിയനുകളില്‍ നടപടിക്ക് കുടുതല്‍ ജീവനക്കാരെ നിയമിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പുര്‍ത്തികരിക്കാന്‍ കഴിയുന്ന വിവിധ സ്മാര്‍ട്ട് ഗേറ്റ് സംവിധാനവും വിപുലപ്പെടുത്തിട്ടുണ്ട്. പുതുവര്‍ഷം ആഘോഷിക്കാന്‍ ദുബായിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് മികച്ച രീതിയിലും വേഗത്തിലും സേവനങ്ങള്‍ നല്‍കാന്‍ താമസ കുടിയേറ്റ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍മറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Dubai Emigration Office will work till one o'clock in New Year Holidays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X