ദുബായ് എമിഗ്രേഷന്‍ സാംസങ്ങുമായി കൈകോര്‍ക്കുന്നു
വരും കാലങ്ങളില്‍ സാങ്കേതിക മേഖലയില്‍ പരസ്പര സഹകരണത്തിനും നവീന ആശയങ്ങള്‍ കൈമാറുന്നതിനും ദുബായ് എമിഗ്രേഷന്‍ സാംസങ്ങുമായി കൈകോര്‍ക്കുന്നു
ദുബായ്: ആധുനിക ടെക്നോളജി വകുപ്പിന്റെ സേവനങ്ങളില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് താമസ കുടിയേറ്റ വിഭാഗം സാംസങ്ങുമായി കൈകോര്‍ക്കുന്നു. വരും കാലങ്ങളില്‍ സാങ്കേതിക മേഖലയില്‍ പരസ്പര സഹകരണത്തിനും നവീന ആശയങ്ങള്‍ കൈമാറുന്നതിനും ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സും സാംസങ്ങ് എസ്ഡിഎസ്സ് മിഡ്ഡിലീസ്റ്റ് ആഫ്രിക്കയുമായാണ് പരസ്പര സഹകര കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ ദിവസം ദുബായ് എമിഗ്രേഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജി.ഡി.ആര്.എഫ്.എ ദുബായ് തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറിയും സാംസങ്ങ് എസ്ഡിഎസ്സ് മിഡ്ഡിലീസ്റ്റ് ആഫ്രിക്ക പ്രസിഡന്റ് ഹലല യുമാണ് ധാരണപത്രത്തില്‍ ഒപ്പുവെച്ചത്.
ഇതിന്റെ ഭാഗമായി അടുത്ത 4 വര്‍ഷത്തേക്ക് പരസ്പരം ആശയങ്ങള്‍ കൈമാറുകയും സാങ്കേതിക രംഗങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സിന്റെ സാങ്കേതിക സേവനങ്ങളെ കുടുതല്‍ വിപുലപ്പെടുത്തുന്നതിന് സാസ്ങ്ങുമായി ചേര്‍ന്നുള്ള സഹകരണം ഏറെ ഗുണംചെയ്യും. ഈ രംഗത്ത് കുടുതല്‍ വേഗത്തിലുള്ള സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കാന്‍ നവീനമായമായ ആശയങ്ങള്‍ പരസ്പരം കൈമാറി സാങ്കേതിക രംഗത്ത് കുടുതല്‍ മികവുറ്റ സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കും. ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ എമിഗ്രേഷന്‍ നടപടികള്‍ കുടുതല്‍ വേഗത്തിലാകാന്‍ സഹായകരമാകുമെന്നാണ് അധിക്രതരുടെ വിലയിരുത്തല്‍.

ജി ഡി ആര് എഫ് എ യുടെ ഇന്നവേഷന്‍ ആന്റ് ക്രിയേറ്റീവ് ടീം അടുത്ത് തന്നെ കരാര്‍ പ്രകാരമുള്ള സഹകരണങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി ദുബായ് എമിഗ്രേഷന്റെ ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ നടപടികള്‍ കുടുതല്‍ വേഗത്തില്‍ ജനങ്ങളിലെക്ക് എത്തിക്കുന്നത്തിനുള്ള മാര്‍ഗങ്ങള്‍ കൈമാറും. കമ്പനിയുടെ പ്രധാന മേധാവികള്‍ എമിഗ്രേഷന്റെ പുതിയ സ്മാര്‍ട്ട് സേവനങ്ങളും വിവിധ ഓഫീസുകളും സന്ദര്‍ശിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും എഴുതിയ Flashes of thought എന്ന ഗ്രന്ഥം മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി സാംസങ്ങ് എസ്ഡിഎസ്സ് മിഡ്ഡിലീസ്റ്റ് ആഫ്രിക്ക പ്രസിഡന്റ് ഹലല ക്ക് ചടങ്ങില്‍ സമ്മാനിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications