കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: മൂടല്‍ മഞ്ഞ് മാറുന്നത് വരെ ജോലിസ്ഥലത്ത് വൈകിയെത്തിയാല്‍ മതി?

  • By Meera Balan
Google Oneindia Malayalam News

ദുബായ്: കഴിഞ്ഞ കുറച്ച് ദിവസമായി യുഎഇയില്‍ തുടരുന്ന കനത്ത മൂടല്‍ മഞ്ഞ് ഒട്ടേറെ വാഹനാപകടങ്ങള്‍ക്കാണ് ഇടയാക്കിയത്. മൂടല്‍ മഞ്ഞാണെങ്കിലും കൃത്യസമയത്ത് ജോലിസ്ഥലങ്ങളില്‍ എത്താനുള്ള ആളുകളുടെ തിരക്കാണ് വഹാനപാകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് ദുബായ് പൊലീസ്. ഈ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ജോലിസ്ഥലങ്ങളില്‍ വൈകിയെത്താനുള്ള അനുമതി തേടുകയാണ് ദുബായ് പൊലീസ്.

കനത്ത മഞ്ഞ് ഉള്ള ദിവസങ്ഹളില്‍ തൊഴിലാളികള്‍ ഒന്നര മണിയ്ക്കൂറിലധികം വൈകി ഓഫീസില്‍ എത്തുന്നതിനെപ്പറ്റിയാണ് ദുബായ് പൊലീസ് ആലോചിയ്ക്കുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ദുബായ് പൊലീസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ സാഫിന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

Dubai

ട്രാഫിക് പൊലീസ് മുന്നോട്ട് വച്ച നിര്‍ദ്ദേശ പ്രകാരം 7.30 ന് ജോലിസ്ഥലത്ത് എത്തേണ്ടവര്‍ക്ക് 9 മണിയ്ക്ക് എത്താനുളള സൗകര്യം അനുവദിയ്ക്കണം. ഇത്തരത്തിലാകുമ്പോള്‍ കൊടും മഞ്ഞുള്ള സമയങ്ങളില്‍ റോഡുകളിലെ യാത്രക്കാര്‍ കുറയും. അല്ലാതെ ഗതാതഗ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മാത്രം അപകടം കുറയ്ക്കാനാകില്ലെന്നും ദുബായ് പൊലീസ് പറയുന്നു.

വൈകിയെത്തുന്ന തൊഴിലാളികള്‍ സാധാരണ സമയത്തെക്കാള്‍ ഒന്നരമണിയ്ക്കൂര്‍ അധിക സമയം ഡ്യൂട്ടി ചെയ്താല്‍ മതി. അതായത് വൈകുന്നേം അഞ്ച് മണിയ്ക്ക് ഓഫീസ് വിട്ടിറങ്ങുന്ന ഉദ്യോഗസ്ഥന്‍ 6.30 നാണ് ഇനി ഓഫീസില്‍ നിന്നും പുറത്തിറങ്ങേണ്ടത്. പൊലീസിന്റെ നിര്‍ദ്ദേശത്തെ അധികൃതര്‍ അംഗീകരിയ്ക്കാനാണ് സാധ്യതയെന്നാണ് അറിയുന്നത്.

English summary
Dubai employees may be allowed to be late for work on foggy days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X