കരുണയുള്ളവരുടെ കാരുണ്യം പ്രതീക്ഷിച്ച് ഒരു കുടുംബം
ദുബായ്: കരുണയുള്ളവരുടെ കാരുണ്യം പ്രതീക്ഷിച്ച് കഴിയുകയാണ് വയനാട് മാനന്തവാടി പഞ്ചായത്തിലെ പിലാക്കാവ് സ്വദേശി അബ്ദുര്‍റശീദ് സഖാഫിയും കുടുംബവും. വൃദ്ധരായ മാതാപിതാക്കളും, പറക്കമുറ്റാത്ത നാല് മക്കളും ഭാര്യയും അടങ്ങുന്ന നിര്‍ദ്ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സഖാഫി.
വര്‍ഷങ്ങളായി പല അസുഖങ്ങളും ചികിത്സയുമായി കഴിയുന്നതിനിടയില്‍ മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്തിന് ബ്ലഡ് കാന്‍സറാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. പള്ളിയില്‍ ഖത്തീബായി സേവനം ചെയ്തുവരികയായിരുന്ന സഖാഫി അസുഖത്തെ തുടര്‍ന്ന് കിടപ്പായതോടെ ഈ നിര്‍ദ്ധന കുടുംബം തീര്‍ത്തും പരിതാപകരമായ അവസ്ഥയിലായിരിക്കുകയാണ്.

സഖാഫിയുടെ ജീവന്‍ രക്ഷിക്കാന്‍ കീമോയും മറ്റ് അനുബന്ധ പ്രാഥമിക ചികിത്സകള്‍ക്കും മാത്രം 10 ലക്ഷം രൂപയിലധികം ചെലവു വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളത്. ദൈനം ദിന ചിലവിനു പോലും ഏറെ വിഷമിക്കുന്ന സഖാഫിക്കും കുടുംബത്തിനും ആലോചിക്കുന്നതിലുമപ്പുറമാണ് ചികിത്സയ്ക്കു വേണ്ട ഈ ഭീമമായ തുക. ചികിത്സക്ക് വകയില്ലാത്തതിനാല്‍ ഓരോ ദിവസവും അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാവുകയാണ്.
സഖാഫിയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ നേരിട്ട് മനസ്സിലാക്കിയ ദേരയിലെ രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ നഖീല്‍ യൂണിറ്റ് ആ പണ്ഡിത കുടുംബത്തെ സഹായിക്കാന്‍ തയ്യാറായിട്ടുണ്ട്. സന്മനസ്സുള്ളവര്‍ക്ക് ആര്‍.എസ്.സി യുടെ 0562132896, 050 5097935 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications