വിപണി കീഴടക്കാന്‍ ചിക്കിങ് ഇന്തോനേഷ്യയിലേക്ക്
ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഹലാല്‍ ചിക്കന്‍ റെസ്റ്റോറന്റ് ശ്രഖലയായ ചിക്കിങ് തങ്ങളുടെ പ്രവര്‍ത്തനം ഇന്തോനേഷ്യയിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ ബി.എഫ്.ഐ മാനേജ്‌മെന്റും പി.ടി അയാം ടോപ്പ് ദുബായിയും തമ്മില്‍ ഒപ്പിട്ടു.
ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണമാണ് ചിക്കിങിനെ കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതെന്നും ലോക പ്രശസ്ഥമായ ബ്രാന്‍ഡുകള്‍ക്കിടയില്‍ നിന്നും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ പറ്റിയത് രുചിയിലെ വിത്യസ്തയാണെന്നും മാനേജിങ് ഡയറക്ടറും മലയാളിയുമായ എകെ മന്‍സൂര്‍ അഭിപ്രായപ്പെട്ടു. ഇന്തോനേഷ്യന്‍ വിപണി ചിക്കിങിന് മികച്ച സാധ്യതയുള്ള രാജ്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിഎഫ്‌ഐ മാനേജ്‌മെന്റ് സിഇഒ ഫാരിഖ് അലീം വ്യക്തമാക്കി.

അഞ്ചുവര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 20 ലധികം ഔട്‌ലെറ്റുകള്‍ ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ലണ്ടന്‍ അടക്കമുള്ള നഗരങ്ങളില്‍ ചിക്കിങിന്റെ നേരിട്ടുള്ള ഔട്‌ലെറ്റുകള്‍ ആരംഭിക്കുമെന്ന് മന്‍സൂര്‍ വ്യക്തമാക്കി. നിലവില്‍ ഏഴു രാജ്യങ്ങളിലായി ഏതാണ്ട് 100 ലധികം ഔട്‌ലെറ്റുകളാണ് ചിക്കിങിനുള്ളത്. താമസിയാതെ യുഎഇ ക്ക് പുറമെയുള്ള മറ്റ് ജിസിസി രാജ്യങ്ങളിലും ആഫ്രിക്ക യൂറോപ്പ് മേഖലകളിലും കമ്പനിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും.












Click it and Unblock the Notifications