സിനിമാ പ്രേമികളേ ഇതിലേ ഇതിലേ...ദുബായിലേയ്ക്ക് , ഇനിയല്ലേ സിനിമാ പൂരം
ദുബായ്: ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മീഡിയ, ഇന്‍ഡസ്ട്രി, വിദ്യാര്‍ഥികള്‍ എന്നീ വിഭാഗങ്ങളിലുള്ളവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. 12ാമത് ദുബായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (Diff) 9ഡിസംബര്‍ മുതല്‍ 16 ഡിസംബര്‍വരെയാണ് നടക്കുന്നത്.
കഴിഞ്ഞ 12 വര്‍ഷമായി നടക്കുന്ന ദുബായ് ഫിലിം ഫെസ്റ്റിവല്‍ സംഘാടന മികവ് കൊണ്ടും പ്രേക്ഷക സാന്നിധ്യം കൊണ്ടും അറബ് രാജ്യങ്ങളില്‍ തന്നെ മികച്ച ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായി മാറി. 2014 ല്‍ നടന്ന് പതിനൊന്നാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ 48 രാജ്യങ്ങളില്‍ നിന്നുള്ള 118 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.

ദുബായ് ഫിലിം മാര്‍ക്കറ്റും ചലച്ചിത്ര മേളയിലെ നടത്തിപ്പു കാരും അറബ് സിനിമയുടെ നിര്‍മ്മാണത്തിനും വിതരണത്തിനും മികച്ച പ്രോത്സാഹനമാണ് നല്‍കുന്നത്. പ്രൊഡക്ഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും ഇവര്‍ സഹായം നല്‍കുന്നുണ്ട്. ഡിസംബറില്‍ സിനിമയുടെ ലോകം ദുബായിലേയ്ക്ക് എത്തുന്നതിന് കാത്തിരിയ്ക്കുകയാണ് സിനിമ പ്രേമികള്‍












Click it and Unblock the Notifications