ദുബായ്; ഫ്‌ളവേഴ്‌സ് എഫ്എം 94.7 ഞായറാഴ്ച യുഎഇ യില്‍ പ്രക്ഷേപണമാരംഭിക്കുന്നു
ദുബായ് : മലയാളി മനസ്സില്‍ കാഴ്ചയുടെ പുതിയ വസന്തം തീര്‍ത്ത ഫ്‌ളവേഴ്‌സ് ഗ്രൂപ്പില്‍നിന്ന് പാട്ടിന്റെ പൂക്കാലം തീര്‍ക്കാന്‍ 'ഫ്‌ളവേഴ്‌സ് എഫ്. എം. 94.7 യു.എ.ഇ യില്‍ പ്രക്ഷേപണം ആരംഭിക്കുന്നു. മെയ് 7 ഞായറാഴ്ച രാവിലെ 7 മണിക്ക് ആരംഭിക്കുന്ന ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ വിനോദവും വിജ്ഞാനവും ഇഴചേരുതോടൊപ്പം വാര്‍ത്തകള്‍ക്കും പ്രാധാന്യമുണ്ടാകും. യു.എ.ഇയിലെ മലയാളികളുടെ ഇഷ്ടതോഴനാകാനൊരുങ്ങുന്ന ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ ശ്രോതാക്കളുടെ പ്രിയങ്കരായ റേഡിയോ ജോക്കികള്‍ക്കും അവതാരകര്‍ക്കും പുറേമേ മലയാള സിനിമാ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പ്രചോദനമേകുന്ന അനുഭവകഥകളും മലയാളികള്‍ക്കൊപ്പം സഞ്ചരിക്കും.
വിദേശത്താണെങ്കിലും നാട്ടില്‍ മനസ്സുമായി ജീവിക്കുന്ന പ്രവാസികള്‍ക്ക് കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ സ്പന്ദനങ്ങള്‍ വാര്‍ത്താ ബുള്ളറ്റിനുകളായും അപ്‌ഡേറ്റുകളായും തല്‍സമയമെത്തിക്കാന്‍ 'ഫസ്റ്റ് ന്യൂസും' ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നില്‍ സജ്ജമായിക്കഴിഞ്ഞു. പ്രവാസിമലയാളികളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളിലിടപെടാനും അവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും, നാടുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുവാനുമുള്ള വേദി ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നിലൂടെ സാധ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മരുഭൂമിയിലെ ചൂടിനോട് മല്ലിട്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ മനസ്സില്‍ കുളിര്‍മഴയായി, ആസ്വാദനത്തിന്റെ ചരടുപൊട്ടാത്ത കോമഡികളും, ഗെയിംഷോകളും, സമ്മാന പദ്ധതികളുമെല്ലാം ഫ്‌ളവേഴ്‌സ് എഫ്. എം. 94.7ന് മാറ്റുകൂട്ടും. ഏറ്റവുമികച്ച സാങ്കേതിക വിദ്യയുടെ പരിപാലനത്താല്‍ ശുദ്ധമാക്കപ്പെട്ട പാട്ടുകള്‍ ഫ്‌ളവേഴ്‌സ് എഫ്. എം. 94.7നിലൂടെ ശ്രോതാക്കളിലേ ക്കെത്തുമ്പോള്‍ പുതിയൊരാനുഭൂതിയാകും ശ്രോതാക്കള്‍ക്ക് സമ്മാനിക്കുക. തൊഴിലിടങ്ങളിലും, യാത്രാവേളകളിലും വിരസനിമിഷങ്ങളെ സരസമാക്കാനും, പ്രവാസി മലയാളികള്‍ക്ക് വിശ്വസ്തതയോടെ ഇഷ്ടംകൂടാനും പറ്റുന്ന കൂട്ടുകാരനായിരിക്കും ഫ്‌ളവേഴ്‌സ് എഫ്. എം. 94.7.












Click it and Unblock the Notifications