ആരോഗ്യ സെമിനാര്‍ വെള്ളിയാഴ്ച
ദുബായ്: ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററും ഐസിഎഫ് ഖിസൈസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 5 വെള്ളിയാഴ്ച ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 5 മണിവരെ നടക്കുന്ന ആരോഗ്യ സെമിനാറില്‍ യുഎഇ ലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുക്കും. മുന്‍കൂട്ടി പേര് രെജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് സൗജന്യ സേവനം ലഭിക്കുക.

ജാമിഅ സഅദിയ്യ അറബിയ്യയുടെ നാല്‍പത്തിയാറാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 042626989 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications