ദുബായില്‍ സ്ത്രീകളുടെ ബാത്ത്റൂമിനുള്ളില്‍ ഒളിക്യാമറ
ദുബായ്: ദുബായില്‍ സ്ത്രീകളുടെ ബാത്ത് റൂമിനുള്ളില്‍ ഒളി ക്യാമറ. ദുബായിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. എട്ട് സ്ത്രീകളും ഒരു പുരുഷനുമാണ് ഫഌറ്റില്‍ താമസിയ്ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇവരില്‍ ഒരു സ്ത്രീ ബാത്ത്‌റൂമിനുള്ളില്‍ നിന്നും ഒളി ക്യാമറ കണ്ടെത്തിയത്. ഇവരെല്ലാവരും ഫിലിപ്പീന്‍സില്‍ നിന്നുള്ളവരാണ്.
നവംബര്‍ ഏഴിനാണ് മാവു എന്ന യുവതി ബാത്ത്‌റൂമില്‍ നിന്ന് ഒളി ക്യാമറ കണ്ടെത്തിയത്. ബാത്ത്‌റൂമിനുള്‌ലില്‍ തുണികള്‍ തൂക്കിയിടുന്നതിനായി ഉപയോഗിച്ചരുന്ന ബ്രാക്കറ്റിന്റെ ആണികളില്‍ ഒന്ന് നിലത്ത് വീണു കിടന്നു. ഇത് തിരികെ ഉറപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് ബ്രാക്കറ്റ് ഹോളിനുള്ളില്‍ എന്തോ ഒളിച്ച് വച്ചിരിയ്ക്കുന്നത് യുവതി കണ്ടത്.

തുടര്‍ന്ന് റൂംമേറ്റായ ലിസയെ യുവതി വിവരം അറിയിച്ചു. ഇരുവരും നടത്തിയ പരിശോധനയില്‍ ഒളി ക്യാമറ കണ്ടെത്തുകയായിരുന്നു. യുഎസ്ബി പോലുള്ള ഒരു വസ്തുവാണ് തങ്ങള്‍ കണ്ടെത്തിയതെന്നും ഇത് ഒളിക്യമാറയാണെന്ന് മനസിലാക്കിയെന്നും സ്ത്രീകള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications